Thursday, May 23, 2019 Last Updated 11 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.07 AM

വേനല്‍ കടുത്തതോടെ തിരക്കിലമര്‍ന്ന്‌ കോവളം ബീച്ച്‌

uploads/news/2019/03/294437/t2.jpg

കോവളം: വേനല്‍ കടുത്തതോടെ വൈകുന്നേരങ്ങളില്‍ തിരക്കിലമര്‍ന്ന്‌ കോവളം ബീച്ച്‌. പകല്‍ സമയത്ത്‌ പൊള്ളുന്ന മണല്‍പ്പരപ്പില്‍ ഇറങ്ങാന്‍ വിദേശികള്‍ പോലും മടിക്കുന്നതോടെ പകല്‍ സമയം തീരം ഏറെക്കുറെ വിജനമാണ്‌.
പകല്‍ സമയത്ത്‌ ഇറങ്ങുന്നവരാകട്ടെ വാടക കുടകള്‍ക്ക്‌ കീഴില്‍ അഭയം പ്രാപിച്ചാണ്‌ പൊള്ളുന്ന വെയിലില്‍ നിന്ന്‌ രക്ഷപ്പെടുന്നത്‌.
തീരത്ത്‌ സ്വദേശികളും ഉത്തരേന്ത്യക്കാരു മടങ്ങുന്ന സഞ്ചാരികളുടെ ഒഴുക്കുണ്ടെങ്കിലും ബീച്ച്‌ നിറയുന്നത്‌ വൈകുന്നേരങ്ങളില്‍ മാത്രം .ചൂടിനെ അതിജീവിക്കാന്‍ കടല്‍ക്കുളി നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ലൈഫ്‌ ഗാര്‍ഡുകള്‍ക്കും പിടിപ്പത്‌ പണിയാണ്‌ . ശക്‌തമായി അടിയൊഴുക്കുള്ള കോവളം കടലില്‍ വൈകുന്നേരങ്ങളിലെ കുളി അപകടം നിറഞ്ഞതായതിനാല്‍ തികഞ്ഞ ജാഗ്രതയിലാണ്‌ ഗാര്‍ഡുകള്‍.
ഇരുട്ട്‌ വീഴുന്ന ആറരക്ക്‌ മുഴങ്ങിയിരുന്ന മുന്നറിയിപ്പു സംവിധാനം ഇപ്പോള്‍ നിശബ്‌ദമായതും ഏഴു മണിക്ക്‌ ജോലി കഴിഞ്ഞ്‌ ലൈഫ്‌ ഗാര്‍ഡുമാര്‍ മടങ്ങിയ ശേഷവും തിരക്കൊഴിയാത്തത്‌ തീരത്തെ സുരക്ഷയെ കുറിച്ച്‌ ആശങ്ക ഉയര്‍ത്തുന്നുണ്ട്‌.
മൂന്ന്‌ വര്‍ഷം മുന്‍പ്‌ രാത്രിയില്‍ കുളിക്കാനിറങ്ങിയ അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചതോടെ മുന്‍കരുതലെന്ന നിലയില്‍ നടപ്പിലാക്കിയ അലാറം സംവിധാനമാണ്‌ അധികൃതര്‍ മുന്നറിയിപ്പില്ലാതെ നിശബ്‌ദമാക്കിയത്‌. പൊള്ളുന്ന ചൂടില്‍ ഉരുകിയൊ ലിച്ചെത്തുന്നവര്‍ക്ക്‌ ദാഹജലം ലഭ്യമാക്കാനുള്ള സംവിധാനം ഇവിടെ ഇല്ലാത്തത്‌ വിനോദ സഞ്ചാരികളെ ദുരിതത്തിലാക്കുന്നുണ്ട്‌.
കോടികള്‍ മുടക്കിയുള്ള നിരവധി ജല പദ്ധതികള്‍ ഉണ്ടെങ്കിലും ആയിരക്കണക്കിന്‌ സഞ്ചാരികള്‍ വന്നു പോകുന്ന അന്താരാഷ്‌ട്ര വിനോദസഞ്ചാര കേന്ദ്രത്തെ അധികൃതര്‍ അവഗണിച്ചു.
ചുട്ടുപൊള്ളുന്ന വെയിലില്‍ തൊണ്ട വരണ്ട ഉത്തരേന്ത്യക്കാരും സ്വദേശസഞ്ചാരികളുമാണ്‌ ഏറെ കഷ്‌ടത്തിലായത്‌. ഇവര്‍ക്ക്‌ ദാഹമകറ്റാന്‍ ഒരു പൊതു ടാപ്പു പോലും തീരത്തു കണി കാണാനില്ല.

Ads by Google
Advertisement
Thursday 14 Mar 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW