Thursday, March 14, 2019 Last Updated 24 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 02.03 AM

പൊന്നാനിയില്‍ അന്‍വര്‍ പറയറ്റുന്നത്‌ 'നിലമ്പൂര്‍ മോഡല്‍'കാന്തപുരം പിന്തുണയും, കോണ്‍ഗ്രസ്‌ വോട്ടും ലക്ഷ്യം

uploads/news/2019/03/294408/m1.jpg

മലപ്പുറം:നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ അട്ടിമറി വിജയത്തിലൂടെ ഇടത്‌ എം.എല്‍.എയായ പി.വി.അന്‍വര്‍ പൊന്നാനിയില്‍ ഇടത്‌ സ്വതന്ത്ര്യനായി മത്സരിക്കുമ്പോള്‍ പയറ്റുന്നതും ഇതെ അടവുകള്‍തന്നെ. മൂന്നാംതവണ പൊന്നാനിയില്‍നിന്നും പാര്‍ലിമെന്റിലേക്ക്‌ജനവിധി തേടുന്ന മുസ്ലിംലീഗ്‌ സ്‌ഥാനാര്‍ഥി ഇ.ടി.മുഹമ്മദ്‌ബഷീറിനെതിരെയുള്ള ഒരു കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ താല്‍പര്യക്കുറവ്‌ മുതലെടുത്ത്‌ ഈവിഭാഗക്കാരുമായി അന്‍വര്‍ രഹസ്യചര്‍ച്ചകള്‍ നടത്തുന്നതായും ആരോപണങ്ങളുയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം അന്‍വറുമായി കൂടിക്കാഴ്‌ച്ച നടത്തിയ കെ.പി.സി.സി അംഗവും, ഡി.സി.സി മുന്‍ട്രഷററുമായ എന്‍.എം. കുഞ്ഞിമുഹമ്മദ്‌ഹാജിയെ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ്‌കയേ്േറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന്‌ പുറമെ ഇ.ടി.മുഹമ്മദ്‌ബഷീറിനെ ഇത്തവണ പൊന്നാനിയില്‍ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട്‌ യൂത്ത്‌കോണ്‍ഗ്രസ്‌ പാര്‍ലിമെന്റ്‌ മണ്ഡലം കമ്മിറ്റി രംഗത്തുവന്നതും പ്രചരണത്തില്‍ മുതലെടുക്കാനാണ്‌ അന്‍വര്‍ ലക്ഷ്യംവെക്കുന്നത്‌. മുന്‍കോണ്‍ഗ്രസ്‌ സഹയാത്രികനായിരുന്ന അന്‍വറിന്‌ മേഖലയിലെ പല കോണ്‍ഗ്രസ്‌ നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്‌. ഇതിന്‌ പുറമെ നിലമ്പൂരിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ അന്‍വറിനെ സഹായിച്ച കാന്തപുരം എ.പി. വിഭാഗത്തിന്റെ പിന്തുണയും അന്‍വര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ നേടിയ കേവലം 25000വോട്ടുകളുടെ ഭൂരിപക്ഷം ഈരീതിയിലുള്ള പ്രചരണത്തിലൂടെ മറികടക്കാനാകുമെന്നാണ്‌ ഇടത്‌കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്‌. ഇതിന്‌ പുറമെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പണച്ചാക്ക്‌ സ്‌ഥാനാര്‍ഥിയായ അറിയപ്പെട്ടിരുന്ന അന്‍വര്‍ പൊന്നാനിയിലും ഇത്തവണ പണമെറിഞ്ഞ്‌ വോട്ടുവാങ്ങാനാണ്‌ ശ്രമിക്കുന്നതെന്നാണ്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്‌. പൊന്നാനി നിയമസഭാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരമാവധി മുതലെടുക്കാനാണ്‌ അന്‍വര്‍ ശ്രമിക്കുന്നത്‌, ഇതിന്‌ പുറമെ ലീഗില്‍തന്നെ ഇ.ടിയോട്‌ താല്‍പര്യമില്ലാത്തവരെ കണ്ടെത്തിവോട്ടുകള്‍ മറിക്കാനുള്ളശ്രമങ്ങള്‍ക്കും അന്‍വറിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണമുണ്ട്‌, 1991മുതല്‍ പൊന്നാനി ലോകസഭാ മണ്ഡലംഉള്‍പ്പെടുന്ന തിരൂരിലെ എം.എല്‍.എയാണ്‌ മുസ്ലിംലീഗ്‌ സ്‌ഥാനാര്‍ഥിയായി ഇ.ടി. മുഹമ്മദ്‌ ബഷീര്‍. കഴിഞ്ഞ രണ്ടുതവണയവും പൊന്നാനിയില്‍നിന്നും പാര്‍ലിമെന്റിലെത്തി. കഴിഞ്ഞ തവണ നിലവിലെ താനൂര്‍ എം.എല്‍.എയായിരുന്ന വി.അബ്‌ദുറഹിമാനായിരുന്നു എതിരാളി. മുന്‍കോണ്‍ഗ്രസ്‌ സഹയാത്രികനായ അബ്‌ദുറഹിമാനും കോണ്‍ഗ്രസില്‍വിള്ളലുണ്ടാക്കി വോട്ടുകള്‍നേടിയട്ടുണ്ടെന്ന്‌ യു.ഡി.എഫ്‌ കേന്ദ്രങ്ങള്‍തന്നെ സമ്മതിക്കുന്നുണ്ട്‌, ഇതിനാലാണ്‌ ഭൂരിപക്ഷം കഴിഞ്ഞ തവണകുറയാന്‍ കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. എന്നാല്‍ കഴിഞ്ഞ ദിവസം തിരൂരില്‍ നടന്ന ഇ.ടി.യുടെ റോഡ്‌ഷോയില്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ പ്രവര്‍ത്തകര്‍ സംഗമിച്ചത്‌ യു.ഡി.എഫ്‌ ക്യാമ്പുകള്‍ക്ക്‌ പ്രതീക്ഷ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ അന്‍വറിന്റെ റോഡ്‌ ഷോകള്‍ക്ക്‌ വിവിധ കേന്ദ്രങ്ങളില്‍ലഭിക്കുന്ന ആവേശകരമായ സ്വീകരണങ്ങള്‍ എല്‍.ഡി.എഫ്‌ കേന്ദ്രങ്ങളിലും ആവേശംപകരുന്നു.

വി.പി.നിസാര്‍

Ads by Google
Advertisement
Thursday 14 Mar 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW