Friday, June 21, 2019 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 02.42 AM

പി. ജയരാജന്‍ തെരഞ്ഞെടുപ്പ്‌ ഗോദയിലേക്ക്‌ കണ്ണൂര്‍ പാര്‍ട്ടിയില്‍ അമരക്കാരനെ ചൊല്ലി ചര്‍ച്ച പി.ശശിയുടെ ജില്ലാ നേതൃത്വത്തിലേക്കുള്ള മടങ്ങിവരവ്‌ ശ്രദ്ധേയം

കണ്ണൂര്‍:സി.പി.എമ്മിന്റെ ഏറ്റവും കരുത്തുറ്റ ഘടകമായ കണ്ണൂരിന്റ അമരക്കാരനായ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കളത്തിലിറങ്ങുന്നതോടെ കണ്ണൂരില്‍ പുതിയ സെക്രട്ടറിയെചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായി. അതേ സമയം പി. ജയരാജന്റെ സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമുണ്ട്‌. സംസ്‌ഥാന നേതൃത്വത്തിന്‌ ഒരു ഘട്ടത്തില്‍ അനഭിമതനായ പി. ജയരാജന്റെ ലോക്‌സഭാ സ്‌ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു. നേരത്തേ വ്യക്‌തി പൂജാ വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ ജയരാജനെ ജില്ലാ സെക്രട്ടറി സ്‌ഥാനത്തു നിന്നു നീക്കാനുള്ള കരുനീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അണികളുടെ കരുത്തിന്റെ പിന്‍ബലത്തില്‍ ജയരാജന്‍ അത്‌ അതിജീവിച്ചിരുന്നു. സംസഥാന രാഷ്‌ട്രീയത്തില്‍ നിന്നും ജില്ലാ നേതൃത്വത്തില്‍ നിന്നും ജയരാജനെ തന്ത്രപൂര്‍വം മാറ്റി നിര്‍ത്തുന്നതായാണ്‌ ലോക്‌സഭാ സ്‌ഥാനാര്‍ഥി കുപ്പായമെന്ന വിമര്‍ശനം പലകോണുകളില്‍ നിന്നുയരുന്നുണ്ട്‌. അതിനിടെ സംസ്‌ഥാന നേതൃത്വത്തിന്‌ പ്രിയങ്കരനും നേരത്തേ അച്ചടക്കനടപടിക്കു വിധേയനാകുയം ചെയ്‌ത സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി വീണ്ടും ജില്ലാ നേതൃനിരയിലേക്ക്‌ എത്തിയിട്ടുണ്ട്‌. സദാചാര ലംഘന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നു 2011 ജൂലൈയിലാണു ശശിയെ സി.പി.ഐ.എമ്മില്‍ നിന്നു പുറത്താക്കുന്നത്‌. പിന്നീട്‌ തലശ്ശേരി ഏരിയക്ക്‌ കീഴില്‍ ബ്രാഞ്ച്‌ അംഗമായാണ്‌ ശശി മടങ്ങി എത്തിയത്‌.
ടി.പി നന്ദകുമാര്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ കോടതി ശശിയെ 2016ല്‍ കുറ്റവിമുക്‌തനാക്കിയിരുന്നു. ഇതിനു പിന്നാലെ പാര്‍ട്ടിയിലേക്കു മടങ്ങിവരാനുള്ള താല്‍പര്യമറിയിച്ച ശശിക്കു കഴിഞ്ഞ ജൂലൈയിലാണു സി.പി.ഐ.എം അംഗത്വം നല്‍കിയത്‌. രണ്ടു മാസം മുമ്പ്‌ പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്റായി ശശിയെ തിരഞ്ഞെടുത്തിരുന്നു.അതേസമയം പി.ജയരാജനു പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്‌ഥാന സമിതി അംഗം എം.വി.ജയരാജനു ലഭിക്കാനാണ്‌ നിലവില്‍ സാധ്യത. സംസ്‌ഥാനകമ്മിറ്റി അംഗമായ എം വി ജയരാജന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയാണ്‌.
ഷുക്കൂര്‍ വധക്കേസില്‍ നേരത്തെ പി.ജയരാജന്‍ അറസ്‌റ്റിലായപ്പോള്‍ എം.വി ജയരാജന്‍ ജില്ലാ ആക്‌ടിങ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ സെക്രട്ടറിക്ക്‌ തൊട്ടുതാഴെയുള്ള അംഗമാണ്‌ എം.വി ജയരാജന്‍. ജില്ലയില്‍നിന്നുള്ള മറ്റു സംസ്‌ഥാനകമ്മിറ്റി അംഗങ്ങളെയെല്ലാം ജില്ലാകമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കിയപ്പോഴും ജയരാജനെ നിലനിര്‍ത്തുകയായിരുന്നു.
സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യമാസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന വിമര്‍ശമുയര്‍ന്നതിനെത്തുടര്‍ന്നാണ്‌ പ്രൈവറ്റ്‌ സെക്രട്ടറിയായി എം.വി ജയരാജനെ നിയമിച്ചത്‌.

Ads by Google
Advertisement
Sunday 10 Mar 2019 02.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW