Tuesday, June 18, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 02.42 AM

കാസര്‍ഗോഡ്‌ , കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ അണികള്‍ സുധാകരന്‌ വേണ്ടി മുറവിളിയില്‍ വോട്ട്‌ ചോര്‍ച്ച തടയല്‍ സി.പി.എം ലക്ഷ്യം

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്‌, കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ.സുധാകരന്‌ വേണ്ടി അണികളുടെ മുറവിളി. ഇക്കാര്യമുന്നയിച്ച്‌ സൈബര്‍ പ്രചരണവും ശക്‌തമാണ്‌. അതേ സമയം ഈ മൂന്നു മണ്ഡലങ്ങളിലെയും രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ സുധാകരന്‌ അനുകൂലമായ സാഹചര്യമുണ്ടെന്നത്‌ നേതൃത്വവും പരിഗണിക്കുന്നു. കണ്ണൂര്‍ തിരിച്ചുപിടിക്കുന്നതിനായി കോണ്‍ഗ്രസ്‌ വിവിധ സാധ്യതകള്‍ തേടുന്നു. സുധാകരനല്ലാതെ മറ്റൊരു പരിഗണന ഇവിടെ ഇല്ലെന്നതാണ്‌ വസ്‌തുത. പിഴവില്ലാത്ത സ്‌ഥാനാര്‍ത്ഥി നിര്‍ണയം സാധ്യമായാല്‍ കണ്ണൂരില്‍ ജയം അകലെയല്ലെന്ന കണക്കുകൂട്ടലിലാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം.ലോക്‌സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിന്‌ ശേഷം എല്‍ഡിഎഫിന്‌ അനുകൂലമായി ഘടന മാറിയെങ്കിലും കെ. കെ. രാഗേഷുമായുളള ഏറ്റുമുട്ടലില്‍ കെ സുധാകരന്‍ ജയിച്ചതിലൂടെ കണ്ണൂര്‍ ബാലികേറാമലയല്ലെന്ന വിലയിരുത്തലിലാണ്‌ കോണ്‍ഗ്രസ്‌. പ്രാദേശിക അക്രമ രാഷ്ര്‌ടീയം കൂടി സജീവമായി ചര്‍ച്ച ചെയ്ാന്‍യ സാധ്യതയുള്ള കണ്ണൂരില്‍ ഇതിനുതകുന്ന തന്ത്രങ്ങളാണ്‌ കോണ്‍ഗ്രസ്‌ തേടുന്നത്‌.കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ മത്സരിക്കണമെന്ന നിര്‍ദേശം മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌. കണ്ണൂരില്‍ സുധാകരനേക്കാള്‍ മികച്ച സ്‌ഥാനാര്‍ത്ഥിയെ കണ്ടെത്തുക കോണ്‍ഗ്രസിന്‌ ശ്രമകരമാണ്‌. ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി, മുന്‍ പ്രസിഡന്റ്‌ കെ സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ എ.പി. അബ്‌ദനുള്ളക്കുട്ടി തുടങ്ങിയ പേരുകളാണ്‌ ചര്‍ച്ചയിലുള്ളത്‌. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ ഉണ്ടായ രാഷ്‌ട്രീയാനുകൂല തരംഗം മുതലെടുക്കാനാണ്‌ കാസര്‍ഗോട്ടെ അണികള്‍ സുധാകരന്റെ വരവ്‌ ആവശ്യപ്പെടുന്നത്‌. പി. ജയരാജന്‍ സ്‌ഥാനാര്‍ഥിയായ സാഹചര്യത്തിലാണ്‌ തലയെടുപ്പുള്ള നേതാവിനെ വടകരക്കാര്‍ ആവശ്യപ്പെടുന്നത്‌. ശബരിമല വിഷയത്തില്‍ അടക്കമുള്ള നിലപാടുകളും സി.പി.എമ്മിനോടുള്ള രാഷ്‌ട്രീയ ഏറ്റുമുട്ടലിന്റെ ചരിത്രവും തുണയാക്കി വടകര മണ്ഡലത്തിലെ ബി.ജെ.പി. വോട്ടുകള്‍ കെ.സുധാകരന്‌ ആകര്‍ഷിക്കാനാകുമെന്ന്‌ അണികള്‍ പറയുന്നു.അതേ സമയം ഈ മുന്നു മണ്ഡലങ്ങളിലും ആവര്‍ത്തിക്കുന്ന വോട്ട്‌ ചോര്‍ച്ചയാണ്‌ സി.പി.എമ്മിന്റെ പ്രധാന തലവേദന. നേരത്തേ കണ്ണൂരില്‍ കെ.കെ. രാഗേഷുമായി സുധാകരന്‍ ഏറ്റുമുട്ടിയപ്പോഴും കാസര്‍ഗോഡ്‌ പി,. കരുണാകരന്‍- ടി.സിദ്ദിഖ്‌ പോരാട്ടത്തിലും വടകരയില്‍ മുല്ലപ്പള്ളിയുടെ വിജയത്തിലേക്ക്‌ നയിച്ച തെരഞ്ഞെടുപ്പുകളിലും സി.പി.എം. വന്‍ വോട്ട്‌ ചോര്‍ച്ച നേരിട്ടിരുന്നു. ഇതിന്റെ ഭാഗമായി സി.പി.എം ബൂത്തുതലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി അണികളുടെയും അനുഭാവികളുടെയും വോട്ട്‌ ഉറപ്പിക്കാന്‍ ബ്രാഞ്ച്‌ കമ്മിറ്റി മുതല്‍ താഴേത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനമാണു പാര്‍ട്ടി നടത്തുന്നത്‌. കര്‍ഷകസംഘം ഉള്‍പ്പടെയുള്ള പോഷക സംഘടനകളെയും വിവരശേഖരണത്തിനായി ഉപയോഗിക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി കര്‍ഷകസംഘത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്‌.പാര്‍ട്ടി അനുഭാവികളുടെ വീടുകള്‍ സന്ദര്‍ശിച്ചു സാമൂഹികരാഷ്ര്‌ടീയ സാഹചര്യങ്ങള്‍ വിവരിച്ചു വോട്ടുറപ്പിക്കുകയാണ്‌ ലക്ഷ്യം. മുമ്പ്‌ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളുടെ അടിസ്‌ഥാനത്തില്‍ രൂപീകരിച്ച സൈബര്‍ വിഭാഗം മുഖേന പാര്‍ട്ടിയോട്‌ അടുത്തു നില്‍ക്കുന്നവരുടെ കണക്ക്‌ രഹസ്യമായി എടുത്തിരുന്നു. ഇത്‌ ഒന്നുകൂടി ഉറപ്പിക്കുകയാണ്‌ കര്‍ഷകസംഘം ഉള്‍പ്പടെയുള്ള സംഘടനകള്‍വഴി ലക്ഷ്യമാക്കുന്നത്‌.ഇത്തരത്തില്‍ കണക്കെടുപ്പ്‌ നടത്തിയശേഷം തെരഞ്ഞെടുപ്പില്‍ അതാതു മേഖലകളില്‍ വോട്ടില്‍ കുറവു വന്നാല്‍ അതിന്റെ ഉത്തരവാദിത്തം അതത്‌ ലോക്കല്‍ കമ്മിറ്റികള്‍ക്കായിരിക്കും. അനുഭാവികളുടെ വോട്ട്‌ എന്തുകൊണ്ട്‌ വീണില്ല എന്നതിനു കൃത്യമായ മറുപടി ലോക്കല്‍ കമ്മിറ്റികള്‍ പറയേണ്ടിവരും.
ശബരിമല വിവാദവും ഓര്‍ക്കാപ്പുറത്തുണ്ടായ പെരിയ കല്ല്യോട്ടെ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതകവും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സി പി എമ്മിനെതിരെ ഭരണവിരുദ്ധ നിലപാടുകളുണ്ടെന്ന്‌ പാര്‍ട്ടിക്കുള്ളില്‍തന്നെ അഭിപ്രായമുണ്ട്‌. അതുകൊണ്ടുതന്നെ അണികളുടെ വോട്ട്‌ ഉറപ്പാക്കാനും നിഷ്‌പക്ഷ വോട്ടുകള്‍ ചേരിയിലെത്തിക്കാനുമുഉള്ള നീക്കമാണ്‌ പാര്‍ട്ടി ബ്രാഞ്ച്‌ തലത്തില്‍ നടത്തുന്നത്‌.

Ads by Google
Advertisement
Sunday 10 Mar 2019 02.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW