Thursday, June 20, 2019 Last Updated 53 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 02.42 AM

ബി.ജെ.പിക്കും ആര്‍.എസ്‌.എസിനും മുന്നില്‍ സമ്മര്‍ദ തന്ത്രവുമായി പി.പി.മുകുന്ദന്‍ തിരുവനന്തപുരത്തെ മത്സരത്തില്‍ പുനരാലോചന

കണ്ണൂര്‍: ബി.ജെ.പി- ആര്‍.എസ്‌.എസ്‌. നേതൃത്വങ്ങളെ ഒരു പോലെ സമ്മര്‍ദത്തിലാക്കി മുന്‍ നേതാവ്‌ പി.പി.മുകുന്ദന്‍. തിരുവനന്തപുരത്ത്‌ സ്‌ഥാനാര്‍ഥിയാകുമെന്നു നേരത്തേ പ്രഖ്യാപിച്ച മുകുന്ദന്‍ കുമ്മനത്തിന്റെ മടങ്ങി വരവിന്റെ പശ്‌ചാത്തലത്തില്‍ പുനരാലോചനയിലാണ്‌. സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തില്‍ പുനരാലോചന നടത്തുമെന്ന്‌ അദ്ദേഹം അറിയിച്ചു. മത്സരിക്കാന്‍ നേരത്തേ തീരുമാനമെടുത്തപ്പോള്‍ പിന്തുണ നല്‍കിയ സംഘടനകളുമായും നേതാക്കളുമായും കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ സംബന്ധിച്ച്‌ തീരുമാനിക്കാനാണ്‌ ആലോചിക്കുന്നത്‌. താന്‍ മിസ്‌ഡ്കോള്‍ മെമ്പര്‍ിപ്പുകാരനല്ല. പാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ച്‌ അംഗത്വമെടുത്ത ആളാണ്‌. പാര്‍ട്ടി ഇപ്പോള്‍ പഴയ ആളുകളെയൊക്കെ തിരിച്ചെടുത്തിട്ടുണ്ട്‌. അത്‌ തന്നെയായിരുന്നു ഞാനും ആവശ്യപ്പെട്ടിരുന്നതും. വ്യക്‌തിപരമായി ഒരു നേട്ടവും ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ആര്‍.എസ്‌.എസിന്റെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ്‌ പി.പി. മുകുന്ദന്‍. നേരത്തേ ബി.ജെ.പി. സംസ്‌ഥാന സംഘടനാ സെക്രട്ടറിയായിരുന്ന അദ്ദേഹം ഒരിടയ്‌ക്ക് പാര്‍ട്ടിക്ക്‌ അനഭിമതനാകുകയായിരുന്നു. കുമ്മനം സംസ്‌ഥാന അധ്യക്ഷനായിരിക്കെ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ തീരുമാനിച്ചെങ്കിലും ഒരുവിഭാഗം അംഗീകരിച്ചിരുന്നില്ല.

Ads by Google
Advertisement
Sunday 10 Mar 2019 02.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW