Wednesday, June 19, 2019 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 01.00 AM

കാസര്‍ഗോഡ്‌ ഇരട്ട കൊലപാതകം സി.ബി.ഐക്ക്‌ വിടാന്‍ തയ്ായറാകണം: ഷാനിമോള്‍ ഉസ്‌മാന്‍

uploads/news/2019/03/292401/k5.jpg

കാസര്‍ഗോഡ്‌: പെരിയ ഇരട്ടക്കൊലപാതകത്തില്‍ കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന്‌ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കേസ്‌ സി ബി ഐക്ക്‌ വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന്‌ എ ഐ സി സി വനിതാ സെക്രട്ടറിയും കെ പി സി സി രാഷ്ര്‌ടീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്‌മാന്‍ ആവശ്യപ്പെട്ടു.
കൊലപാതക രാഷ്ര്‌ടീയത്തിനെതിരെ പെരിയ കല്യോട്ട്‌ അമ്മ പെങ്ങന്മാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൊലപാതകവും, അക്രമവും ശീലമാക്കിയ സി പി എമ്മിനെ നിരോധിക്കണമെന്നും ഷാനിമോള്‍ ഉസ്‌മാന്‍ പറഞ്ഞു.
പ്രതിഷേധമിരമ്പി ജില്ലയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറു കണക്കിനു സ്‌ത്രീകളുടെ പങ്കാളിത്തം കൊണ്ട്‌ സംഗമം ശ്രദ്ധേയമായി. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയടക്കം നിരവധി രക്‌തസാക്ഷികളുടെ സഹോദരിമാരും അമ്മമാരും പരിപാടിക്കെത്തി. പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സംസ്‌ഥാന മഹിളാ കോണ്‍ഗ്രസ്‌ ആണ്‌ പെണ്‍മനസ്‌ എന്ന പേരില്‍ അമ്മ പെങ്ങന്മാരുടെ സംഗമം സംഘടിപ്പിച്ചത്‌. സി പി എമ്മിന്റെ കൊലപാതക രാഷ്ര്‌ടീയത്തിനെതിരെ പ്രതിരോധമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത്‌ ലാലിന്റെയും ശവകുടീരത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സംഗമം നടന്നത്‌. മഹിളാ കോണ്‍ഗ്രസ്‌ ദേശീയ നേതാവ്‌ സമന്‍ ഫര്‍സാന, സംസ്‌ഥാന അധ്യക്ഷ ലതികാ സുഭാഷ്‌ ഉള്‍പ്പടെയുള്ള നിരവധി നേതാക്കള്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 06 Mar 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW