Wednesday, June 26, 2019 Last Updated 20 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Mar 2019 01.03 AM

ബീവറേജ്‌ ഔട്ട്‌ലെറ്റില്‍ തീപിടുത്തം: അര കോടി രൂപയുടെ മദ്യം കത്തിനശിച്ചു

uploads/news/2019/03/292215/k5.jpg

വെള്ളരിക്കുണ്ട്‌ (കണ്ണൂര്‍): വെള്ളരിക്കുണ്ട്‌ ടൗണിലെ ബീവറേജ്‌ ഔട്ട്‌ലെറ്റില്‍
ഞായറാഴ്‌ച രാത്രിയുണ്ടായ വന്‍ തീപിടുത്തത്തില്‍ അര കോടി രൂപയുടെ മദ്യം
കത്തിനശിച്ചു. രാത്രി 10.20 മണിയോടെ രണ്ടു നിലകളും ഗ്രൗണ്ട്‌ ഫ്‌ളോറുമുള്ള
കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത്‌ സമീപവാസികള്‍ കണ്ടിരുന്നു.
പിന്നീട്‌ 11.50 മണിയോടെയാണ്‌ വന്‍ തീപിടുത്തമുണ്ടായത്‌. വിവരമറിയിച്ചതിന്റെ
അടിസ്‌ഥാനത്തില്‍ പയ്യന്നൂര്‍ പെരിങ്ങോത്തു നിന്നും ഫയര്‍ സ്‌റ്റേഷന്‍
ഓഫീസര്‍ കെ എം ശ്രീനാഥ്‌, പി വി അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട്‌
യൂണിറ്റും കാഞ്ഞങ്ങാട്‌ നിന്നും അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്‌ണന്റെ
നേതൃത്വത്തില്‍ ഒരു യൂണിറ്റും ഫയര്‍ഫോഴ്‌സെത്തി രണ്ടര മണിക്കൂറോളം
നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ്‌ പുലര്‍ച്ചെയോടെ തീയണച്ചത്‌. ഷോര്‍ട്ട്‌
സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്ന്‌ സംശയിക്കുന്നതായി
പെരിങ്ങോത്ത്‌ സ്‌റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു. വിവരമറിഞ്ഞ്‌ വെള്ളരിക്കുണ്ട്‌
പോലീസും സ്‌ഥലത്തെത്തി തീയണക്കുന്നതിന്‌ നേതൃത്വം നല്‍കി. മദ്യത്തിനൊപ്പം
ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും വയറിംഗുകളും പൂര്‍ണമായും
കത്തിനശിച്ചു. കെട്ടിടത്തിനും കാര്യമായ കേടുപാട്‌ സംഭവിച്ചിട്ടുണ്ട്‌. 1350
കേസ്‌ മദ്യമാണ്‌ ഇവിടെ സൂക്ഷിച്ചിരുന്നത്‌. ഞായറാഴ്‌ച മദ്യവില്‍പന നടത്തിയ
ശേഷം രാത്രി ഒമ്പത്‌ മണിയോടെ ജീവനക്കാര്‍ മദ്യശാല പൂട്ടി പോയതിനു ശേഷമാണ്‌ തീപിടുത്തമുണ്ടായത്‌.
തീപിടുത്തത്തെ കുറിച്ച്‌ കാസര്‍കോട്‌ ഇലക്ര്‌ടിക്കല്‍ ഇന്‍സ്‌പെക്‌ടറുടെ
നേതൃത്വത്തില്‍ അനേ്വഷണം നടത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചു.
വെള്ളരിക്കുണ്ടിലെ ജോസഫ്‌ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള കെട്ടിടം ബീവറേജസിന്‌ലീസിന്‌ നല്‍കിയതാണ്‌.

Ads by Google
Advertisement
Tuesday 05 Mar 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW