Wednesday, June 19, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 03.09 AM

കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം: ക്രൈംബ്രാഞ്ച്‌ എസ്‌.പിയെ മാറ്റിയത്‌ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും: രമേശ്‌ ചെന്നിത്തല

കാസര്‍ഗോഡ്‌: കല്ല്യോട്ടെ കൃപേഷിനെയും ശരതിനെയും കൊലപ്പെടുത്തിയ കേസ്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ എസ്‌.പി.യെ മാറ്റിയത്‌ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. കേസില്‍ അന്വേഷണം ഉന്നത നേതാക്കളിലേക്ക്‌ നീങ്ങുമ്പോഴാണ്‌ അന്വേഷണത്തലവനെ സ്‌ഥലം മാറ്റിയത്‌ ചെന്നിത്തല ആരോപിച്ചു. കൃപേഷിന്റെയും ശരത്തിന്റെയും കുടുംബത്തെ സഹായിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണത്തിന്‌ നേതൃത്വം നല്‍കാന്‍ കാസര്‍ഗോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.
നേരത്തെ ജില്ലാ പൊലീസ്‌ മേധാവിക്കായിരുന്നു അന്വേഷണ ചുമതല. പിന്നീട്‌ ്രൈകംബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി. മുഹമ്മദ്‌ റഫീഖിന്‌ കൈമാറി. ഏതാനും ദിവസങ്ങള്‍ക്കകമാണ്‌ അന്വേഷണ തലവനെ മാറ്റിയത്‌. ഇത്‌ ഏറെ പ്രത്യാഘാതമുണ്ടാക്കും ചെന്നിത്തല പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റിയ നടപടിയെ കുറിച്ച്‌ മുഖ്യമന്ത്രി വിശദീകരിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടിയും പറഞ്ഞു. സി പി എം നേതൃത്വവും രാഷ്ര്‌ടീയ നേതൃത്വവും അന്വേഷണത്തില്‍ ഇടപെടുന്നതായും അദ്ദേഹം ആരോപിച്ചു.
കൊലപാതകത്തിന്‌ പിന്നിലെ യഥാര്‍ത്ഥ്യവും സത്യവും പുറത്തു വരികയാണ്‌. ഉദ്യോഗസ്‌ഥനെ മാറ്റിയ നടപടി അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ സംശയമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഊരിയ വാള്‍ ഉപേക്ഷിക്കാന്‍ സി.പി.എം. തയ്ാറാവയണമെന്ന്‌ മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസിലെ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 03 Mar 2019 03.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW