Tuesday, June 18, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 03.08 AM

പെരിയ ഇരട്ടക്കൊല:അന്വേഷണം തുടങ്ങി അഞ്ചാം നാള്‍ ക്രൈം ബ്രാഞ്ച്‌ സംഘത്തില്‍ അഴിച്ചുപണി അനാരോഗ്യം മൂലം സയ്രം മാറിയതെന്ന്‌ എസ്‌.പി: വി.എം. മുഹമ്മദ്‌ റഫീഖ്‌

കണ്ണൂര്‍്‌: പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ സംഘത്തില്‍ അഴിച്ചു പണി. ക്രൈംബ്രാഞ്ച്‌ എസ്‌.പി: വി.എം മുഹമ്മദ്‌ റഫീഖിനെയാണ്‌ മാറ്റിയത്‌. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റുന്നത്‌. എറണാകുളത്തേക്കാണ്‌ എസ്‌.പിയെ മാറ്റിയത്‌. കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്‌ അന്വേഷണം നീങ്ങിയതോടെയാണ്‌ നടപടിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ക്രൈം ബ്രാഞ്ച്‌ എസ്‌.പി സാബു മാത്യുവിന്‌ ആണ്‌ പുതിയ അന്വേഷണ ചുമതല. കാസര്‍ഗോഡ്‌ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: ടിപി രഞ്‌ജിത്തിനെയും സ്‌ഥലം മാറ്റി. കോഴിക്കോടേക്കാണ്‌ സ്‌ഥലം മാറ്റം. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ കൊല്ലപ്പെട്ട ശരത്‌ ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം പരാതി നല്‍കി. പോലീസ്‌ മേധാവിക്കും ആഭ്യന്തര വകുപ്പ്‌ അഡി ചീഫ്‌ സെക്രട്ടറിക്കുമാണ്‌ പരാതി നല്‍കിയത്‌.
ആരോപണ വിധേയനായ ശാസ്‌ത ഗംഗാധരന്റെ പങ്ക്‌ കാര്യമായി അന്വേഷിച്ചില്ലെന്ന്‌ പരാതിയില്‍ പറയുന്നു. കൃത്യത്തില്‍ പങ്കെടുത്തെന്ന്‌ കരുതുന്ന രണ്ട്‌ പേര്‍ രാജ്യം വിട്ടുവെന്നും കൊലപാതകത്തിന്‌ മുന്‍പുള്ള ദിവസങ്ങളില്‍ പ്രതികളുമായി ഉദുമ എം.എല്‍.എ: കെ.കുഞ്ഞിരാമനും മുന്‍ എം.എല്‍.എ: കെ.വി കുഞ്ഞിരാമനും സി.പി.എം നേതാക്കളും ചേര്‍ന്ന്‌ പ്രതികളുടെ വീട്ടില്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.
കേസന്വേഷണം ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസമാണ്‌ ക്രൈംബ്രാഞ്ച്‌ മുഖ്യപ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങിയത്‌. അതിനിടെയാണ്‌ അന്വേഷണ സംഘത്തില്‍ മാറ്റം. അതേ സമയം അന്വേഷണ ചുമതലയില്‍ നിന്ന്‌ മാറ്റിയ
ൃ മുഹമ്മദ്‌ റഫീഖ്‌ സംഘത്തില്‍ തുടരും. കേസില്‍ ഇടപെടുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ്‌് കാസര്‍കോട്‌ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: ടി.പി രഞ്‌ജിത്തിനെ കോഴിക്കോട്‌ ഡി.സി.ആര്‍ബിയിലേക്ക്‌ മാറ്റിയതെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു.
കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്ുന്നതിന്‌യ മുമ്പാണ്‌ അന്വേഷണ സംഘത്തില്‍ പൊളിച്ചെഴുത്ത്‌. കൊല്ലപ്പെട്ടവരുടെ കുടുംബം നല്‍കിയ മൊഴിയില്‍ കൂടുതല്‍ സി.പി.എം നേതാക്കളുടെ പേരുണ്ടെന്നും സൂചനയുണ്ട്‌. ഏഴു പ്രതികളെ കൂടാതെ 12 പേര്‍ക്കെതിരെ കൂടി കുടുംബം മൊഴിനല്‍കിയിട്ടുണ്ട്‌. കേസ്‌ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും അതിനാല്‍ സി.ബി.ഐക്ക്‌ കൈമാറണമെന്നും പ്രതിപക്ഷവും കുടുംബവും ആവശ്യപ്പെട്ടു കൊണ്ടിരിക്കെയാണ്‌ ക്രൈം ബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ച്‌ ദിവസങ്ങള്‍ക്കകം അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റിയിരിക്കുന്നത്‌. എന്നാല്‍ കേസില്‍ നിന്ന്‌ തന്നെ മാറ്റിയത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും മാറ്റം തന്‍റെ ആവശ്യ പ്രകാരമാണെന്നും എസ്‌ പി പറഞ്ഞു.
മേല്‍നോട്ട ചുമതലയില്‍നിന്ന്‌ മാത്രമാണ്‌ മാറ്റിയതെന്നും അന്വേഷണ സംഘത്തില്‍ തുടരുമെന്നും റഫീഖ്‌ നടപടിയോട്‌ പ്രതികരിച്ചു.മുഖ്യപ്രതികളായ പീതാംബരന്‍, സജി എന്നിവരെ ക്രൈം ബ്രാഞ്ച്‌ കസ്‌റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെ ചോദ്യംചെയ്യല്‍ കേസില്‍ നിര്‍ണായകമാണ്‌. പീതാംബരന്‍ പൊലീസില്‍ കുറ്റം സമ്മതിക്കുകയും പിന്നീട്‌ കോടതിയില്‍ മൊഴി മാറ്റുകയും ചെയ്‌തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിന്‌ തൊട്ടു മുമ്പാണ്‌ അന്വേഷണ ചുമതലയില്‍ നിന്ന്‌ റഫീഖിനെ മാറ്റി അഴിച്ചു പണി നടത്തിയത്‌. അതേ സമയം ഇരട്ടക്കൊലയിലെ കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു.
കൊലപാതകികള്‍ക്ക്‌ പൂര്‍ണ സംരക്ഷണം നല്‍കുന്ന നടപടിയാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചത്‌. . സിപിഎമ്മിന്‍റെ ഉന്നത നേതാക്കളുടെ പങ്ക്‌ പുറത്ത്‌ വരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥനെയല്ല, ഏജന്‍സിയെയാണ്‌ മാറ്റേണ്ടത്‌ എന്നാണ്‌ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്‌. എസ്‌.പിയെ മാറ്റിയത്‌ അന്വേഷണം കണ്ണൂര്‍ ലോബിയിലേക്ക്‌ നീളാതിരിക്കാനാണെന്ന്‌ കണ്ണൂര്‍- കാസര്‍ഗോഡ്‌ ജില്ലാ കോണ്‍ഗ്രസ്‌ നേതൃത്വങ്ങള്‍ കുറ്റപ്പെടുത്തി. കേസിലെ പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തിലേക്ക്‌ നീങ്ങി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യുഡിഎഫ്‌ ഇന്നലെ കുടുംബ സഹായനിധി ശേഖരിച്ചു.പെരിയ ഇരട്ട കൊലപാതകത്തെ തുടര്‍ന്ന്‌
പ്രതിരോധത്തിലായ സിപിഎം വിശദീകരണ യോഗങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്‌.

Ads by Google
Advertisement
Sunday 03 Mar 2019 03.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW