Friday, May 24, 2019 Last Updated 57 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 03.08 AM

വികസനത്തിന്‌ കേന്ദ്രവും നബാര്‍ഡും രാഷ്ര്‌ടീയം കളിക്കുന്നു: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

uploads/news/2019/03/291830/k1.jpg

തലശ്ശേരി: വികസനത്തിന്‌ കേന്ദ്രവും നബാര്‍ഡും രാഷ്ര്‌ടീയം കളിക്കുന്നുവെന്നും തീരദേശവുമായി ബന്ധപ്പെട്ട ഒരു വികസനത്തിനും കേന്ദ്രം സഹായം നല്‍കുന്നില്ലെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. നബാര്‍ഡ്‌ വലിയ രാഷ്ര്‌ടീയ കളിയാണ്‌ കളിക്കുന്നത്‌. അതോടൊപ്പം തന്നെ ഓരോ പദ്ധതികള്‍ തുടങ്ങുമ്പോഴും വായ്‌പക്ക്‌ ആവശ്യപ്പെട്ടാല്‍ ആദ്യം തരാമെന്ന്‌ പറയുകയും പിന്നിട്‌ പല കാരണങ്ങള്‍ പറഞ്ഞ്‌ അന്തിമമായി നീട്ടികൊണ്ട്‌ പോകുകയും ചെയ്ുയന്നു. ഇവരുടെ സഹായം ഇല്ലാതെ തന്നെ തീരദേശത്തെ പല പദ്ധതികളും പൂര്‍ത്തികരിച്ച്‌ വരികയാണ്‌. സര്‍ക്കാര്‍, തീരദേശ കോര്‍പ്പറേഷന്‍, ഫിഷറീസ്‌ വകുപ്പ്‌ എന്നിവയുടെ സഹായത്തോടെയാണ്‌ പല പദ്ധതികളും നടപ്പിലാക്കുന്നത്‌. കണ്ണൂര്‍ ജില്ലയില്‍ 90 കോടി രൂപയുടെ പ്രവൃത്തികള്‍ നടന്ന്‌ വരികയാണ്‌. മുഖ്യ പ്രാധാന്യം നല്‍കുന്നത്‌ തീരദേശ റോഡുകള്‍ക്കാണ്‌. നമ്മുടെ താല്‍പര്യം സംരക്ഷിക്കാത്ത ഒന്നും വച്ച്‌ പൊറുപ്പിക്കില്ല. ഇവരൊക്കെ എത്രത്തോളം പോകുമെന്ന്‌ നോക്കാം. കേന്ദ്രം തടസപ്പെടുത്തിയാലും വികസന പ്രവൃത്തികളുമായി മുന്നോട്ട്‌ പോകും. മന്ത്രി പറഞ്ഞു. മല്‍സ്യ തൊഴിലാളികളുടെ പെണ്‍കുട്ടികള്‍ക്ക്‌ സൗജന്യമായി സൈക്കിള്‍ അടുത്ത്‌ തന്നെ വിതരണം ചെയ്യുമെന്നും അവര്‍ പറഞ്ഞു. കിഫ്‌ബിയുടെ സഹായത്തോടെയാണ്‌ പ്രവൃത്തികള്‍ നടത്തുന്നത്‌. സര്‍ക്കാരിന്‌ തൊഴിലാളികളുടെ ജോലിയും കൂലിയുമാണ്‌ മുഖ്യ ലക്ഷ്യം തലശ്ശേരി ചാലില്‍ ഗോപാല്‍പേട്ടയില്‍ 371 ലക്ഷം രൂപ ചിലവഴിച്ച്‌ നിര്‍മ്മിക്കുന്ന ഫിങ്കല്‍ ജെട്ടിയുടെ ശിലാസ്‌ഥാപനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വര്‍ഷത്തിനകം ഈ പ്രവര്‍ത്തിപൂര്‍ത്തികരിക്കും. അതോടൊപ്പം തന്നെ ഈ പ്രദേശത്ത്‌ 3.48 കോടി ചിലവില്‍ പുലിമുട്ട്‌ നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ നല്‍കി കഴിഞ്ഞു. എ.എന്‍ ഷംസീര്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Sunday 03 Mar 2019 03.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW