Friday, June 21, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 02 Mar 2019 12.40 AM

2020 ലെ ഒളിംമ്പിക്‌സില്‍ കേരളത്തിന്റെ ശക്‌തമായ സാന്നിധ്യം അറിയിക്കാന്‍ കഴിയണം: മന്ത്രി ഇ പി ജയരാജന്‍

uploads/news/2019/03/291543/k5.jpg

കണ്ണൂര്‍: 2020ല്‍ നടക്കുന്ന ഒളിംമ്പിക്‌സില്‍ കേരളത്തിന്റെ ശക്‌തമായ സാന്നിധ്യം അറിയിക്കാന്‍ കഴിയണമെന്ന്‌ കായിക മന്ത്രി ഇ പി ജയരാജന്‍. ഇതിനായി ഓപ്പറേഷന്‍ ഒളിംമ്പിയ എന്ന പേരില്‍ തെരഞ്ഞെടുക്കപ്പെട്ട 11 ഇനങ്ങളിലാണ്‌ കായിക താരങ്ങള്‍ക്ക്‌ ഇപ്പോള്‍ പരിശീലനം നല്‍കുന്നതെന്നും ഒരോ ഇനത്തിനും പ്രത്യേക കേന്ദ്രങ്ങളില്‍ വച്ചാണ്‌ പരിശീലനമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ കൂടാളി ഗ്രാമപഞ്ചായത്തിലെ പട്ടാന്നൂരില്‍ നിര്‍മ്മിക്കുന്ന മട്ടന്നൂര്‍ മിനി സേ്‌റ്റഡിയത്തിന്റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്ന മന്ത്രി. കായിക മേഖലയുടെ അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ 755 കോടി രൂപയാണ്‌ കിഫ്‌ബിയില്‍ നിന്നും അനുവദിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു കൊണ്ടിരിക്കുകയാണ്‌. എല്ലാ ജില്ലകളിലും സിന്തറ്റിക്ക്‌ ട്രാക്ക്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള സേ്‌റ്റഡിയങ്ങളാണ്‌ നിര്‍മ്മിക്കുന്നത്‌. കൂടാതെ 54 മള്‍ട്ടി പര്‍പ്പസ്‌ സ്‌പോട്‌സ് ഇന്റോര്‍ സേ്‌റ്റഡിയങ്ങളും നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നതിന്‌ മൂന്ന്‌ ഏക്കര്‍ ഭൂമി ഇറിഗേഷനില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്‌.
കളിസ്‌ഥലങ്ങള്‍ ഇല്ലാതായപ്പോള്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കളികളില്‍ നിന്ന്‌ നാം പിറകോട്ട്‌ പോയി. ഇത്‌ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. ബജറ്റില്‍ ഉള്‍പ്പെടാത്ത 50,000 കോടി രൂപയുടെ വികസന പ്രവൃത്തികളാണ്‌ സംസ്‌ഥാനത്ത്‌ വിവിധ മേഖലകളിലായി ഇപ്പോള്‍ നടക്കുന്നതെന്നു മന്ത്രി വ്യക്‌തമാക്കി.

Ads by Google
Advertisement
Saturday 02 Mar 2019 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW