Tuesday, June 18, 2019 Last Updated 17 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 12.46 AM

കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം: യു.ഡി.എഫ്‌.പ്രതിനിധികള്‍ സമാധാന കമ്മിറ്റിയില്‍ നിന്ന്‌ ഇറങ്ങിപ്പോയി

uploads/news/2019/02/290779/k1.jpg

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ സമാധാനം വൈകും.പെരിയ ഇരട്ട കൊലക്കേസില്‍ അന്വേഷണം സി.ബി. ഐക്ക്‌ വിടണമെന്ന പ്രമേയം സമാധാന കമ്മിറ്റിയോഗത്തില്‍ ഐക്യകണ്‌ഠമായി പാസാക്കണമെന്ന ആവശ്യം റവന്യുമന്ത്രി നിരാകരിച്ചതിനെ തുടര്‍ന്ന്‌ യു.ഡി.എഫ്‌.പ്രതിനിധികള്‍ സമാധാന കമ്മിറ്റിയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.
സി.ബി.ഐ കേസ്‌ അന്വേഷിച്ചാല്‍ സി.പി.എമ്മിന്റ പല പടക്കുതിരകളും അഴിയെണ്ണുമെന്ന ഭയം കൊണ്ടാണ്‌ സി.ബി.ഐ.യെ ചിലര്‍ ഭയക്കുന്നതെന്ന്‌ അഡ്വ.സി.കെ.ശ്രീധരന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
സി.പി.എം. താഴെ തട്ടില്‍ പാര്‍ട്ടി കുടുംബയോഗങ്ങള്‍ ചേര്‍ന്ന്‌ കൊല്ലപ്പെട്ടവര്‍ കൊടുംഗുണ്ടകളായിരുന്നുവെന്ന പ്രചരണമാണ്‌ നടത്തുന്നത്‌.
റവന്യുമന്ത്രിയെ കൊണ്ടൊന്നും സി.ബി.ഐ.അന്വേഷണത്തിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന ബോദ്ധ്യപ്പെട്ടതിനാലാണ്‌ യോഗത്തില്‍ നിന്ന്‌ ഇറക്കി പോയതെന്ന്‌ യു.ഡി.എഫ്‌ നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗം ശക്‌തമായി അപലപിച്ചു. ദാരുണമായ കൊലപാതകത്തില്‍ എല്ലാ പ്രസ്‌ഥാനങ്ങളും ജനങ്ങളും പ്രതിഷേധിച്ചിരുന്നതാണ്‌. നീചമായ കൊലപാതകങ്ങളേയും അക്രമങ്ങളേയും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.കല്ല്യോട്ട്‌ കൊലപാതകത്തെ തുടര്‍ന്ന്‌ വീടുകള്‍ക്കും കടകള്‍ക്കും നേരെയുണ്ടായ അക്രമങ്ങളും തീവെപ്പും പ്രതിഷേധാര്‍ഹമാണ്‌. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങളെ കരുതിയിരിക്കണം. ജില്ലയിലെ മുഴുവന്‍ പ്രസ്‌ഥാനങ്ങളും ജനങ്ങളും സമാധാനം നിലനിര്‍ത്താന്‍ രംഗത്തിറങ്ങണമെന്ന്‌ യോഗം അംഗീകരിച്ച പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു. കൊലപാതകത്തിന്റെ അന്വേഷണം സംബന്ധിച്ച്‌ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്ന്‌ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കളക്‌ടറേറ്റ്‌ മിനി കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന യോഗത്തില്‍ പി.കരുണാകരന്‍ എം.പി, എം.എല്‍.എ മാരായ എന്‍.നെല്ലിക്കുന്ന്‌, കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.ജി.സി.ബഷീര്‍, ജില്ലാ കളക്‌ടര്‍ ഡോ.ഡി.സജിത്‌ ബാബു, ജില്ലാ പോലീസ്‌ മേധാവി ജെയിംസ്‌ ജോസഫ്‌, വിവിധ രാഷ്ര്‌ടീയ കക്ഷിപ്രതിനിധികളും പങ്കെടുത്തു.

Ads by Google
Advertisement
Wednesday 27 Feb 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW