Wednesday, June 19, 2019 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 25 Feb 2019 12.11 AM

സി പി എം കേരളത്തെ വിമോചന സമര കാലത്തേക്ക്‌ തള്ളുന്നു: പി.പി.മുകുന്ദന്‍

uploads/news/2019/02/290307/k5.jpg

കണ്ണൂര്‍: സി പി എമ്മും സര്‍ക്കാരും ചേര്‍ന്ന്‌ വിമോചന സമര കാലത്തെ അവസ്‌ഥയിലേക്ക്‌ സംസ്‌ഥാനത്തെ കൊണ്ടുപോവുകയാണെന്ന്‌ ബിജെപി ഭക്ഷിണ മേഖലാ മുന്‍ ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍.
എന്‍.എസ്‌. എസ്‌ ഉള്‍പ്പെടെയുള്ള പ്രബല സമുദായ സംഘടനകളെ വിരട്ടുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്‌ സി പി എം.
ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള എന്‍. എസ്‌ എസിന്‌ മാടമ്പിത്തരമെന്ന്‌ അധിക്ഷേപിക്കുന്നത്‌ സി പി എമ്മിന്റെ അഹങ്കാരമാണ്‌. എന്‍. എസ്‌ എസിനോട്‌ സി പി എം വച്ചു പുലര്‍ത്തുന്ന പൂര്‍വ വൈരാഗ്യമാണ്‌ ഇതിന്‌ പിന്നിലെന്നു വേണം കരുതാന്‍.തങ്ങളെ എതിര്‍ക്കുന്നവരെ വരുതിയില്‍ നിര്‍ത്താന്‍ സി പി എം നടത്തുന്ന ഇപ്പോഴത്തെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്‌ പ്രകോപനങ്ങള്‍ക്കു കാരണം. സി പി എം നടത്തുന്നഇത്തരം നീക്കങ്ങളെ ജനം അംഗീകരിക്കുമെന്നു കരുതേണ്ട.
ജനങ്ങളുടെ വിശ്വാസങ്ങളെയും ആചാര ങ്ങളെയും തല്ലിത്തകര്‍ക്കുന്നവര്‍, വീണ്ടും എതിരാളികളെ ഉന്മൂലനം ചെയ്ുയന്ന നയമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. കാസര്‍കോട്ടെ രണ്ട്‌ യുവാക്കളുടെ കൊലപാതകം നല്‍കുന്ന സന്ദേശവും അതാണ്‌. അധികാരത്തിന്റെ ഹുങ്കില്‍ അക്രമവും കൊലപാതകവും നടത്തുന്നവര്‍ കേരളത്തിന്റെ പേര്‌ ദോഷം മാറ്റണമെന്ന്‌ പറയുന്നത്‌ അതിലേറെ അപഹാസ്യമാണ്‌.
കാസര്‍കോട്ട്‌ പാര്‍ട്ടിക്ക്‌ പ്രവര്‍ത്തന സസ്വാതന്ത്ര്യമില്ലാത്ത ഗ്രാമത്തിലാണ കൊലപാതകം നടന്നതെന്ന സി പി എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നും മുകുന്ദന്‍ പറഞ്ഞു.

Ads by Google
Advertisement
Monday 25 Feb 2019 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW