Tuesday, June 25, 2019 Last Updated 39 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 23 Feb 2019 12.43 AM

മുഖ്യമന്ത്രിയുടെ നടപടിപ്രഖ്യാപനം ആരോപണ വിധേയരെ വേദിയിലിരുത്തി

കാസര്‍ഗോഡ്‌: പെരിയ ഇരട്ട കൊലപാതകം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപണം നേരിടുന്ന എം.എല്‍.എയെയും, മുന്‍ എം.എല്‍.എയെയും, കൊലവിളി പ്രസംഗം നടത്തിയ ജില്ലാ കമ്മിറ്റി അംഗത്തെയും വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ നടപടി പ്രഖ്യാപനം.സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്‌ഥാപന ചടങ്ങിലാണ്‌ പെരിയ ഇരട്ട കൊലയെ മുഖ്യമന്ത്രി അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയെടുക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌.
കേസിന്റെ അന്വേഷണം വഴിമുട്ടിക്കാനും പ്രതികളെ പോലീസിനെ ഭീഷണിപ്പെടുത്തി സ്‌റ്റേഷനില്‍ നിന്ന്‌ ഇറക്കി കൊണ്ടുപോവുകയും ചെയ്‌ത മുന്‍ എം.എല്‍.എ.കെ.വി.കുഞ്ഞിരാമന്‍, പ്രതികളെ സംരക്ഷിക്കാന്‍ സഹായിച്ചുവെന്ന്‌ ആരോപണമുയര്‍ന്ന ഉദുമ എം.എല്‍.എ.കെ.കുഞ്ഞിരാമന്‍, പെരിയയില്‍ അക്രമം നടത്താന്‍ കൊലവിളി പ്രസംഗം നടത്തിയ ജില്ലാ പഞ്ചായത്ത്‌ അംഗം ഡോ.വി.പി.പി.മുസ്‌തഫ എന്നിവരെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള നടപടി പ്രഖ്യാപനം.
കൊലയാളികളെ ഒരുതരത്തിലും സംരക്ഷിക്കുകയില്ല. ഇവര്‍ക്കെതിരെ
പാര്‍ട്ടിയുടെ നടപടി വന്നു കഴിഞ്ഞതായും അദ്ദേഹം വ്യക്‌തമാക്കി.
എന്നാല്‍ പെരിയയിലെ അക്രമങ്ങളെ കുറിച്ച്‌ സംസാരിക്കുന്നതിന്‌ മുമ്പ്‌ പിണറായി ത്രിപുരയിലെയും,പടിഞ്ഞാറന്‍ ബംഗാളിന്റെയും അക്രമപരമ്പരകളും കോണ്‍ഗ്രസ്സിന്റ നിലപാടുകളെയും ഏറെ നേരം വിമര്‍ശിച്ചു.
എറ്റവും ഒടുവില്‍ ക്രമസമാധാനത്തിന്‌ ഇന്ത്യയിലെ ഒന്നാം സ്‌ഥാനത്തു നില്‍ക്കുന്ന കേരളത്തിന്റെ സമാധാനം കെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന മുഖവുരയോടെയാണ്‌ പെരിയ കൊലപാതകത്തെ അപലപിച്ചത്‌.

Ads by Google
Advertisement
Saturday 23 Feb 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW