Friday, May 24, 2019 Last Updated 16 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 02.09 AM

ഹൈക്കോടതിയെ മാനിക്കുന്നു; അരുംകൊലകള്‍ കാണാതെ പോകരുത്‌: പി.ടി തോമസ്‌

കൊച്ചി: ഹൈക്കോടതിയെ മാനിക്കുന്നുവെന്നും അരുംകൊലകള്‍ കോടതി കാണാതെ പോകരുതെന്നും പി.ടി തോമസ്‌ എംഎല്‍എ. കാസര്‍ഗോഡ്‌ പെരിയയില്‍ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച്‌ കോണ്‍ഗ്രസ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പാലാരിവട്ടത്ത്‌ നടത്തിയ പ്രതിക്ഷേധ ജ്വാല ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പി.ടി തോമസ്‌.
നീതി നിര്‍വ്വഹണത്തില്‍ കോടതികളുടെ ഇടപെടലുകളെ എന്നും മാനിക്കുന്ന പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. കേരളത്തെ നടുക്കിയ നിഷ്‌ഠൂര കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ ഹര്‍ത്താലുകള്‍ക്കെതിരേ എന്നപോലെ തന്നെ കോടതിയുടെ ഭാഗത്തുനിന്നും നീതിപൂര്‍വ്വകമായ ഇടപെടലുകളുണ്ടാകുമെന്ന പ്രത്യാശയാണ്‌ കോണ്‍ഗ്രസിനുള്ളത്‌. രണ്ട്‌ യുവാക്കളുടെ അരുംകൊലയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും കേരള സമൂഹത്തോട്‌ മറുപടി പറയണമെന്നും പി.ടി തോമസ്‌ പറഞ്ഞു.പ്രതിക്ഷേധ ജ്വാലയ്‌ക്ക് ഡിസിസി സെക്രട്ടറി എന്‍ ഗോപാലന്‍, തമ്മനം കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. അനില്‍കുമാര്‍, പാലാരിവട്ടം മണ്ഡലം പ്രസിഡന്റ്‌ ജോയി, മഹിളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി.കെ മിനിമോള്‍, കൗണ്‍സിലര്‍മാരായ ജോസഫ്‌ അലക്‌സ്, വിജയകുമാര്‍, ജെസി ജേക്കബ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 19 Feb 2019 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW