Monday, May 27, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 02.09 AM

അണികള്‍ക്ക്‌ ആയുധം നല്‍കുന്ന നടപടി സി.പി.എമ്മിന്റെ നാശത്തിന്‌ തുടക്കമാകുമെന്ന്‌

തൃപ്പൂണിത്തുറ: ബംഗാളിലും ത്രിപുരയിലും ജനാധിപത്യത്തിന്‌ പകരം അണികള്‍ക്ക്‌ ആയുധം നല്‍കിയ സി.പി.എം കേരളത്തിലും അത്‌ ആവര്‍ത്തിച്ചാല്‍ അത്‌ കേരളത്തില്‍ സി.പി.എമ്മിന്റെ സര്‍വനാശത്തിന്‌ തുടക്കമാകുമെന്ന്‌ മുന്‍ മന്ത്രി കെ. ബാബു പറഞ്ഞു.
കാസര്‍കോഡ്‌ രണ്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിക്ഷേധിച്ച്‌ തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന്‌ ശേഷം യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കെ.ബാബു. മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.സി. പോള്‍ അദ്ധ്യക്ഷനായിരുന്നു.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ആര്‍. വേണുഗോപാല്‍, ഡോ. ഗീത സജീവ്‌, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി. വിനോദ്‌, യു.ഡി.എഫ്‌ തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ബാബു ആന്റണി, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റുമാരായ ടി. രാജീവ്‌, ഡി. അര്‍ജുനന്‍, മണ്ഡലം സെക്രട്ടറിമാരായ പി.എ തങ്കച്ചന്‍, ടി.ആര്‍ ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
നഗരം ചുറ്റിയ പ്രതിക്ഷേധ പ്രകടനത്തിന്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ ജനറല്‍ സെക്രട്ടറിമാരായ സി.എസ്‌ ബേബി, കെ.ബി വേണുഗോപല്‍, പുഷ്‌പ മണി, ബിന്ദു തമ്പി, മീര ബാബു, വി.ഡി ജോര്‍ജ്‌, എം.എസ്‌ സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉദയംപേരൂര്‍: കാസര്‍കോഡ്‌ പെരിയയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ഉദയംപേരൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
പ്രതിഷേധ യോഗം മുന്‍ മന്ത്രി കെ. ബാബു ഉദ്‌ഘാടനം ചെയ്‌തു.
യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സാജു പൊങ്ങലായി, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജൂബന്‍ ജോണ്‍, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണ്‍ ജേക്കബ്ബ്‌, ഗോപിദാസ്‌, ബാരിഷ്‌ വിശ്വനാഥ്‌, ബാബു ആന്റണി, ജോബിഷ്‌, കെ.പി പ്രശോബ്‌, വൈശാഖ്‌ ദാസ്‌, നിമില്‍ രാജ്‌, വിഷ്‌ണു രംഗന്‍,അഖില്‍ രാജ്‌, രത്നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 19 Feb 2019 02.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW