Wednesday, July 03, 2019 Last Updated 7 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 17 Feb 2019 02.31 AM

വനിത ഡോക്‌ടറെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി 80 പവന്‍ സ്വര്‍ണാഭരണവും, 70000 രൂപയും കവര്‍ന്നു. നിങ്ങള്‍ ഡോക്‌ടറല്ലേ ഇനിയും സമ്പാന്ദിക്കാമല്ലേ എന്ന്‌ കള്ളന്‍മാര്‍

uploads/news/2019/02/288622/e2.jpg

നെടുമ്പാശ്ശേരി:അത്താണി കെ.എസ്‌.ഇ.ബിക്ക്‌ സമീപം ഒറ്റക്ക്‌ താമസിക്കുന്ന വനിത ഡോക്‌ടറുടെ വീട്ടിലെ കിടപ്പുമുറിയില്‍ കയറി മുഖംമൂടി ധാരികളായ രണ്ടംഗ സംഘം വധഭീഷണി മുഴക്കി അലമാരയില്‍ സൂക്ഷിച്ചിരുന്ന 80 പവന്‍ സ്വര്‍ണാഭരണവും, 70000 രൂപയും കവര്‍ന്നു. ചെങ്ങമനാട്‌ സാമൂഹികാരോഗ്യകേന്ദ്രത്തിലെ എന്‍.ആര്‍.എച്ച്‌.എം. മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗ്രേസ്‌ മാത്യൂസിന്റെ വീട്ടിലാണ്‌ ശനിയാഴ്‌ച പുലര്‍ച്ചെ 1.45നാണ്‌ കവര്‍ച്ച അരങ്ങേറിയത്‌. വളകള്‍, മാലകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, പാദസ്വരം, അരഞ്ഞാണം, ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വജ്രാഭരണങ്ങളുമാണ്‌ കവര്‍ച്ചചെയ്യപ്പെട്ടത്‌. ഒഴിഞ്ഞ മദ്യക്കുപ്പി വീശി തലക്കടിച്ച്‌ കൊലപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. അടിവസ്‌ത്രവും മുഖം മൂടിയും ധരിച്ചാണ്‌ മോഷ്‌ടാക്കള്‍ എത്തിയത്‌. കവര്‍ച്ചചെയ്‌ത വസ്‌തുക്കള്‍ മുറിയില്‍ നിന്നെടുത്ത ഷാളില്‍ പൊതിഞ്ഞാണ്‌ കടത്തിയത്‌. വടക്ക്‌ വശത്തെ അടുക്കള വാതിലിന്റെ കുറ്റി മാരകായുധമുപയോഗിച്ച്‌ തകര്‍ത്താണ്‌ അകത്ത്‌ കയറിയതിന്റെ സൂചന. ആദ്യം താഴെ മുറികളിലും, മുകള്‍ നിലയിലെ മുറികളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്‌. രോഗികളെ പരിശോധിക്കുന്ന മുറിയിലെ മേശയില്‍ നിന്ന്‌ 1300 രൂപയോളം മോഷ്‌ടിച്ചു. അതിന്‌ ശേഷമാണ്‌ കിഴക്ക്‌ വശത്തെ കിടപ്പുമുറിയില്‍ എത്തിയത്‌. സീറോ ബള്‍ബ്‌ പ്രകാശിച്ചിരുന്നു. ശബ്‌ദം കേട്ട്‌ ഡോക്‌ടര്‍ ഉണര്‍ന്നപ്പോള്‍ ടൗസറും, കണ്ണുകള്‍ മാത്രം കാണുന്ന വിധമുള്ള മുഖംമൂടിയും ധരിച്ച കറുത്ത ഉയരം കുറഞ്ഞ രണ്ട്‌ പേരെ കണ്ടു. ടോര്‍ച്ചും കൈവശമുണ്ടായിരുന്നു. ഭീതിയിലായ ഡോക്‌ടര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതോടെ കട്ടിലില്‍ തന്നെ തള്ളിയിട്ടു. ഈ സമയമാണ്‌ അക്രമികളിലൊരാള്‍ ഒഴിഞ്ഞ മദ്യക്കുപ്പി വീശി തലക്കടിച്ച്‌ കൊല്ലുമെന്ന്‌ ഭീഷണി മുഴക്കിയത്‌. കൈകൂപ്പി കൊല്ലരുതെന്നപേക്ഷിച്ചതോടെ ഡോക്‌ടര്‍ക്ക്‌ എന്തിനാണ്‌ സ്വര്‍ണമെന്നും, ഇനിയും സ്വര്‍ണം വാങ്ങാന്‍ വരുമാനമുണ്ടല്ലോ എന്ന്‌നായിരുന്നു അക്രമികളുടെ ആക്രോശം. സ്വര്‍ണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായതോടെ സ്വര്‍ണം തരാമെന്ന്‌ പറഞ്ഞു. അതോടെ കൈകളിലെ രണ്ട്‌ വീതം വളകളും, മോതിരവും, പാദസ്വരവും അക്രമികള്‍ ബലമായി ഊരിയെടുത്തു. അപ്പോള്‍ വിരലിന്‌ മുറിവ്‌ സംഭവിച്ചു. കമ്മലും, മറ്റൊരു വജ്രമോതിരവും വലിച്ചെടുക്കാന്‍ ശ്രമിച്ചതോടെ മുക്ക്‌ പണ്ടമാണെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെട്ടു. അതോടെ താലിമാല അടക്കം കൂടുതല്‍ സ്വര്‍ണാഭരണള്‍ ആവശ്യപ്പെട്ടു. ഇല്ലെന്ന്‌ പറഞ്ഞതോടെ ഒരാള്‍ ഡോക്‌ടറെ ബലമായി പിടിച്ച്‌ വെച്ചു. മറ്റയാള്‍ തുറന്ന്‌ കിടന്ന സ്‌റ്റീല്‍ അലമാരയിലെ വസ്‌ത്രങ്ങളെല്ലാം വാരി വലിച്ച്‌ പുറത്തിട്ടു. അതിനിടെ വസ്‌ത്രത്തിനുള്ളില്‍ നിന്ന്‌ സ്വര്‍ണവും, പണവും സൂക്ഷിച്ചിരുന്ന താക്കോല്‍ കിട്ടി. അതോടെ പെട്ടിയിലും, മറ്റിടങ്ങളിലുമായി സുക്ഷിച്ചിരുന്ന ആഭരണങ്ങളും, പണവും ഷാളില്‍പ്പൊതിഞ്ഞെടുത്ത്‌ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ്‌ ജില്ല റൂറല്‍ എസ്‌.പി. രാഹുല്‍.ആര്‍.നായര്‍, ആലുവ ഡിവൈ.എസ്‌.പി എന്‍.ആര്‍.ജയരാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും, വിരലടയാള വിദഗ്‌ദര്‍, പൊലീസ്‌ നായ തുടങ്ങിയ ഏജന്‍സികളും ഡോക്‌ടറുടെ വീട്ടിലത്തെി പരിശോധന നടത്തി.

Ads by Google
Advertisement
Sunday 17 Feb 2019 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW