Thursday, July 18, 2019 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 17 Feb 2019 02.31 AM

യുവതിയുടെ കൊലപാതകം: സിനിമാ കഥകളെ വെല്ലുന്നത്‌

കൊച്ചി:യുവതിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞു കല്ലുകെട്ടി പുഴയില്‍ താഴ്‌ത്തിയ സംഭവം സിനിമാ കഥയെ വെല്ലുന്ന രീതിയില്‍. സംഭവവുമായി ബന്ധപ്പെട്ട്‌ പ്രതികളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചു. സംഭവസ്‌ഥലത്ത്‌ പ്രതികള്‍ നില്‍ക്കുന്നതുള്‍പ്പടെയുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ്‌ പോലീസിനു ലഭിച്ചത്‌.
ഒരു സ്‌ത്രീ ഉള്‍പ്പടെയുള്ളവരുടെ ദൃശ്യങ്ങളാണു പോലീസിന്റെ കൈയിലുള്ളത്‌. ഈ സംഘത്തെ ഉടന്‍ പിടികൂടുമെന്നാണു സൂചന. കഴിഞ്ഞദിവസമാണു യുവതിയെ കൊല ചെയ്‌തു പുതപ്പില്‍ കെട്ടി പെരിയാറില്‍ തള്ളിയ രീതിയില്‍ കണ്ടെത്തിയത്‌. കളമശേരി എച്ച്‌.എം.ടി. കവലയില്‍നിന്നാണു ഒരു സ്‌ത്രീയും പുരുഷനും പുതപ്പ്‌ വാങ്ങിയതായി പോലീസ്‌ കണ്ടെത്തിയത്‌. ഇവര്‍ ഉള്‍പ്പടെയുള്ളവരുടെ സി.സി.ടി.വി. ദൃശ്യങ്ങളാണു പോലീസിന്റെ കൈവശമുള്ളത്‌. ഒപ്പം നാലു കാറുകളുടെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്‌. കരിങ്കല്ലില്‍ കെട്ടിയാണു മൃതദേഹം താഴേക്ക്‌ തള്ളിയത്‌. മംഗലപ്പുഴ പാലത്തിനു മുകളില്‍നിന്നാണു പെരിയാറിലേക്ക്‌ മൃതദേഹം തള്ളിയതെന്നാണു പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിന്റെ ഡിക്കിയിലിട്ട്‌ കൊണ്ടുവന്നു കല്ലില്‍ കെട്ടി താഴേക്ക്‌ തള്ളുകയായിരുന്നുവെന്നാണു നിഗമനം. എന്നാല്‍, യുവതി മലയാളിയാണെന്നു സ്‌ഥിരീകരിക്കാന്‍ പോലീസിനായിട്ടില്ല. മൃതദേഹം ജലത്തില്‍നിന്നു പൊങ്ങാതിരിക്കാനാണ്‌ ഭാരമുള്ള കല്ലുകെട്ടി വെള്ളത്തിലേക്കിട്ടത്‌. മൃതദേഹത്തിനു നാലുദിവസത്തെ പഴക്കമുണ്ടായിരുന്നു. കൂടാതെ, പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും യുവതിയുടെ മൃതദേഹമാണെന്നതല്ലാതെ മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
സെക്‌സ് റാക്കറ്റാണ്‌ സംഭവത്തിനു പിന്നിലെന്നു മുമ്പ്‌ സൂചനയുണ്ടായിരുന്നെങ്കിലും മറ്റു കാര്യങ്ങളിലേക്കും പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌. എന്നാല്‍ നിലവില്‍ മിസിങ്‌ കേസുകളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യാത്തത്‌ പോലീസിനെ കുഴക്കുന്നുണ്ട്‌. യുവതി ആരെന്ന്‌ സ്‌ഥിരീകരിച്ചാല്‍ മാത്രമേ എന്തിനാണ്‌ കൊലപാതകം നടത്തിയതെന്നതു സംബന്ധിച്ച വിവരം ലഭിക്കൂ. സി.സി.ടി.വി. ദൃശ്യങ്ങളിലുള്ളവര്‍ ട്രെയിന്‍ മുഖേന എറണാകുളത്തുംനിന്നു പോയതായും സ്‌ഥിരീകരിക്കാത്ത വിവരമുണ്ട്‌. നോര്‍ത്ത്‌, സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനുകളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ്‌ പരിശോധിച്ചുവരികയാണ്‌.

എം.എസ്‌. സന്ദീപ്‌

Ads by Google
Advertisement
Sunday 17 Feb 2019 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW