Friday, May 24, 2019 Last Updated 49 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 17 Feb 2019 02.31 AM

മോഡി ഭരണത്തില്‍ രാജ്യം എല്ലാ മേഖലയിലും പിന്നോക്കം പോയി: ജസ്‌റ്റിസ്‌ മര്‍ക്കണ്ഡേയ കഡ്‌ജു

കൊച്ചി: നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യം എല്ലാ മേഖലയിലും പിന്നോക്കം പോയെന്നു സുപ്രീംകോടതി മുന്‍ ജസ്‌റ്റിസ്‌ മര്‍ക്കണ്ഡേയ കഡ്‌ജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോഡി ഭരണത്തില്‍ തൊഴിലില്ലായ്‌മ, ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു. നോട്ട്‌ നിരോധനം അടക്കമുള്ള നടപടികളും രാജ്യത്തെ പിന്നോട്ടടിച്ചു. പാര്‍ലമെന്ററി രാഷ്‌ട്രീയം രാജ്യത്തിന്റെ വികസനത്തെ തകര്‍ക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുല്‍വാമ ഭീകരാക്രമണത്തില്‍ അദ്ദേഹം അപലപിച്ചു. എന്നാല്‍ ആക്രമണത്തിനെതിരേ തിരിച്ചടിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ തനിക്ക്‌ ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടി എന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നതെന്നു വ്യക്‌തമല്ല. തിരിച്ചടിച്ചാല്‍ മരണപ്പെടാന്‍ പോകുന്നത്‌ കാശ്‌മീരിലെ ഒരു തെറ്റും ചെയ്യാത്ത നിരവധി സാധാരണക്കാരാണ്‌. അതാണ്‌ തന്നെ ഭയപ്പെടുത്തുന്നത്‌. കശ്‌മീരിലെ സ്‌ഥിതി അതീവ ഗുരുതരമാക്കിയത്‌ കാലാകാലങ്ങളായി രാജ്യം ഭരിച്ച രാഷ്‌ട്രീയ നേതൃത്വങ്ങളാണെന്നും കഡ്‌ജു കുറ്റപ്പെടുത്തി. നാടിന്റെ സംസ്‌കാരത്തിന്‌ അനുസരിച്ചാവണം ഒരു ജഡ്‌ജി വിധി പറയേണ്ടത്‌. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന വിധിയോട്‌ യോജിക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ ചിന്തിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മാധ്യമങ്ങള്‍ തങ്ങളുടെ ധര്‍മം നിറവേറ്റുന്നില്ല. സുപ്രധാന വിഷയങ്ങളില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്‌ മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും കഡ്‌ജു ആരോപിച്ചു. ശബരിമല വിഷയത്തില്‍ ജസ്‌റ്റിസ്‌ ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണമാണ്‌ ശരിയെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Sunday 17 Feb 2019 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW