Thursday, May 23, 2019 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 02.33 AM

സ്വകാര്യബസിന്റെ ചില്ല്‌ കല്ലെറിഞ്ഞ്‌ തകര്‍ത്തനിലയില്‍

uploads/news/2019/02/288378/e4.jpg

വൈപ്പിന്‍: സ്വകാര്യബസിന്റെ ചില്ല്‌ കല്ലെറിഞ്ഞ്‌ തകര്‍ത്തനിലയില്‍ കണ്ടെത്തി. വൈപ്പിന്‍-പള്ളിപ്പുറം സംസ്‌ഥാനപാതയോരത്ത്‌ കുഴുപ്പിള്ളി സെന്റ്‌ അഗസ്‌റ്റിന്‍സ്‌ പള്ളിയുടെ മുന്നില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന മുനമ്പം-എറണാകുളം റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന കാശിനാഥന്‍ എന്ന ബസിന്റെ മുന്‍വശത്തെ ചില്ലാണ്‌ തകര്‍ത്തത്‌.
ബസിലുള്ളില്‍ നിന്നും എറിഞ്ഞ കല്ലും കണ്ടെത്തിയിരുന്നു.മുനമ്പം പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്‌.കഴിഞ്ഞ ദിവസം നടന്ന സ്വകാര്യ ബസ്‌ സമരത്തില്‍ പങ്കെടുക്കാതെ കാശിനാഥന്‍ ബസ്‌ സര്‍വീസ്‌ നടത്തിയിരുന്നു.
മിന്നല്‍ പണിമുടക്ക്‌ നടത്താന്‍ പാടില്ലെന്ന മുന്നറിയിപ്പുള്ളത്‌ കൊണ്ടാണ്‌ ബസിന്‌ നേരെ കല്ലെറിഞ്ഞതില്‍ പണിമുടക്കാതിരുന്നതെന്ന്‌ ബസ്‌തൊഴിലാളികള്‍ പറഞ്ഞു.അക്രമികളെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 16 Feb 2019 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW