Monday, May 27, 2019 Last Updated 27 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 02.33 AM

പ്രളയാനന്തര പുനര്‍നിര്‍മ്മിതിക്ക്‌

uploads/news/2019/02/288377/e3.jpg

പറവൂര്‍: ഭവന രഹിതരായ മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പദ്ധതികള്‍ക്ക്‌ പ്രാധാന്യമേകി പറവൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിലെ 2019- 20 ബജറ്റ്‌. ലൈഫ്‌മിഷന്‍ പി.എം.എ.വൈ പദ്ധതിക്ക്‌ (ജനറല്‍) 20775000 രൂപയും, എസ്‌.സി വിഭാഗക്കാര്‍ക്കായുള്ള ഇതേ പദ്ധതിയില്‍ 57 ലക്ഷം രൂപയും വകയിരുത്തി.
ഇ.എം.എസ്‌ ഭവന വായ്‌പ തിരിച്ചടവിനും തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ്‌ കോമ്പൗണ്ടില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വനിത നൈപുണ്യ സംരഭകത്വ പരിശീലന കേന്ദ്രത്തിനായി 28 ലക്ഷവും, വനിത ഗ്രൂപ്പുകള്‍ക്ക്‌ തൊഴില്‍ സംരംഭമായി വെളിച്ചെണ്ണ മില്ലുകള്‍ ആരംഭിക്കുന്നതിന്‌ 8 ലക്ഷവും, എസ്‌.സി വിഭാഗത്തിലെ വനിത ഗ്രൂപ്പുകള്‍ക്ക്‌ ക്ഷീര മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ക്കായി 10 ലക്ഷവും നല്‍കും.
പ്രളയത്തില്‍ നാശം നേരിട്ട വിവിധ പദ്ധതികളുടെ പുനര്‍ സൃഷ്‌ടിക്കായി തൊഴിലുറപ്പ്‌ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും.2019-20 ല്‍ 5 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിക്കും. ഇത്തരം പ്രവൃത്തികള്‍ക്കായി 16 കോടിയില്‍പരം രൂപ വകയിരുത്തി.
പൊക്കാളി കൃഷിയുടെ പ്രോത്സാഹനത്തിനായി കൂലി ചെലവ്‌ സബ്‌സിഡി നല്‍കുന്നതിന്‌ 2080000 രൂപയും ക്ഷീര വികസനത്തിന്റെ വിവിധ പദ്ധതികള്‍ക്ക്‌ 12 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചു. പാരമ്പര്യേതര ഊര്‍ജ്‌ജ സംരക്ഷണത്തിന്റെ ഭാഗമായി ബ്ലോക്ക്‌ ഓഫീസില്‍ സൗരോര്‍ജ സംവിധാനം സ്‌ഥാപിക്കും.
പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികള്‍ക്കായി 167.75 ലക്ഷം രൂപയും കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായി 28.5 ലക്ഷം രൂപയും വകയിരുത്തി.
പശ്‌ചാത്തല വികസനം ലക്ഷ്യമിട്ടുള്ള പ്രവൃത്തികള്‍ക്ക്‌ 60 ലക്ഷം രൂപയും അനുവദിച്ചു.254073860 രൂപ വരവും 253839360 രൂപ ചിലവും 234500 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതായി ബഡ്‌ജറ്റ്‌ അവതരിപ്പിച്ച വൈസ്‌ പ്രസിഡന്റ്‌ രമാ ശിവശങ്കരന്‍ പറഞ്ഞു. പ്രസിഡന്റ്‌ അഡ്വ യേശുദാസ്‌ പറപ്പിള്ളി അധ്യക്ഷനായി.

Ads by Google
Advertisement
Saturday 16 Feb 2019 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW