Wednesday, May 22, 2019 Last Updated 54 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 02.33 AM

തെഴിലുറപ്പുതെഴിലാളികളുടെ കൈകരുത്തില്‍ നൂലേലിയില്‍ അങ്കണവാടിയുയര്‍ന്നു

uploads/news/2019/02/288376/e2.jpg

കുറുപ്പംപടി: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ തൊഴിലുറപ്പ്‌ പദ്ധതിപ്രകാരം പണി പൂര്‍ത്തീകരിച്ച അങ്കണവാടിയുടെ ഉദ്‌ഘാടനം എല്‍ദോസ്‌ കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗപ്പെടുത്തിയും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം തൊഴിലാളികള്‍ ജോലി ചെയ്‌തുമാണ്‌ നൂലേലിയില്‍ അങ്കണവാടി പണിതത്‌. 18 സെന്റ്‌ സ്‌ഥലത്ത്‌ 1200 സ്‌ക്വ. ഫീറ്റിലാണ്‌ അങ്കണവാടിവാടി നിര്‍മ്മിച്ചിരിക്കുന്നത്‌.
കൂടാതെ സമീപം ഗ്രാമകേന്ദ്രവും ഗ്രാമസഭാ ഹാളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. അങ്കണവാടിയോട്‌ ചേര്‍ന്ന്‌ അഞ്ച്‌ സെന്റ്‌ സ്‌ഥലം ചുറ്റുമതില്‍ കെട്ടി സംരക്ഷി സംരക്ഷിക്കുകയും ഇവിടെ ചില്‍ഡ്രന്‍സ്‌ പാര്‍ക്കിനായി പ്രോജക്‌ട് സമര്‍പ്പിക്കുകയും ചെയതതായി പഞ്ചായത്ത്‌ അധികൃതര്‍ അറിയിച്ചു.
ഉദ്‌ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.എം. സലീം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈ. പ്രസിഡന്റ്‌ ബിന്ദു നാരായണന്‍ സ്വാഗതം പറഞ്ഞു.
ജില്ല പഞ്ചായത്ത്‌ മെംബര്‍ ബേസില്‍ പോള്‍, പ്രോജക്‌ട് ഡയറക്‌ടര്‍ കെ.ജി. തിലകന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈ. പ്രസിഡന്റ്‌ കെ.പി. വര്‍ഗീസ്‌, ബ്ലോക്ക്‌ മെംബര്‍ പ്രീത സുകു, ബി.ഡി.ഒ കെ.എ. തോമസ്‌, ജോ. ബി.ഡി.ഒ എം.എം. പാത്തുമ്മ, വാര്‍ഡ്‌ മെംബര്‍മാരായ അഡ്വ. ചിത്ര ചന്ദ്രന്‍, ബിന്ദു ബെസി, ഹണിത്‌ ബേബി, വി.കെ. സുനില്‍, പി.ഒ. ജെയിംസ്‌, ലളിതകുമാരി മോഹനന്‍, എന്‍.പി. ശിവന്‍, ഇ.എന്‍. സജീഷ്‌, അനിത ജയന്‍, ബിന്ദു പ്രസന്നന്‍, ഐ.സി.ഡി.എസ്‌ സൂപ്പര്‍വൈസര്‍ എന്‍.പി. രജിത, എന്നിവര്‍ സംസാരിച്ചു.
2017-18 സാമ്പത്തിക വര്‍ഷം മികച്ച അങ്കണവാടി പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്‌ ജില്ലയില്‍ അശമന്നൂര്‍ പഞ്ചായത്താണ്‌ സ്വന്തമാക്കിയത്‌. 14 വാര്‍ഡുകളിലായി 19 അംഗന്‍വാടികളുള്ളതില്‍ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടം എന്ന ബഹുമതി കൂടി അശമന്നൂര്‍ പഞ്ചായത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 16 Feb 2019 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW