Thursday, May 23, 2019 Last Updated 19 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 02.32 AM

പെരിയാറില്‍ ഉളിയന്നൂര്‍ ഭാഗത്ത്‌ വെള്ളം കറുത്തിരുണ്ട നിലയില്‍

ആലുവ: പെരിയാറില്‍ ഉളിയന്നൂര്‍ ഭാഗത്ത്‌ കറുത്തിരുണ്ട നിലയില്‍ വെള്ളം കെട്ടിക്കിടക്കുന്നു. ഏലൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ വെള്ളമാണ്‌ ഇവിടെ അടിഞ്ഞുകൂടിയിട്ടുള്ളതെന്നാണ്‌ ആരോപിക്കപ്പെടുന്നത്‌. മാരകവിഷമടക്കമുള്ള രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന പെരിയാര്‍ നദിയുടെ ഏലൂര്‍ ഭാഗത്ത്‌ നിന്നുള്ള വെള്ളമാണ്‌ ഇവിടെ അടിഞ്ഞുകൂടിയിരിക്കുന്നത്‌. പാതാളം ഷട്ടര്‍ തുറക്കാതെ പുറപ്പള്ളക്കാവിലെ ഷട്ടര്‍ തുറന്നതാണ്‌ പ്രതിസന്ധിക്ക്‌ ഇടയാക്കിയതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതോടെ നദി വിപരീത ദിശയിലൊഴുകുകയാണ്‌. ഇതുമൂലം കറുത്ത നിറത്തിലുള്ള പെരിയാറിലെ വെള്ളം നദിയുടെ ഉളിയന്നൂര്‍ പ്രദേശത്ത്‌ കെട്ടിക്കിടക്കുകയാണ്‌.
ലിഫ്‌റ്റ് ഇറിഗേഷന്‍ വഴി കൃഷിക്കായി പമ്പ്‌ ചെയ്യുന്ന ഈ വിഷജലം ക്രമേണ ഉറവയായി കിണറുകളിലേക്ക്‌ എത്തിപ്പെടാനിടയുണ്ട്‌. ഇതോടെ അധികം വൈകാതെ തന്നെ ദ്വീപ്‌ നിവാസികള്‍ മാരകരോഗികളായി മാറുമെന്നും നാട്ടുകാര്‍ ഭയക്കുന്നു. വിഷജലം പടരുന്നതുമൂലം ഈ ഭാഗത്തെ മത്സ്യങ്ങള്‍ ചത്തുപോകുന്നതായി മത്സ്യതൊഴിലാളികള്‍ പറയുന്നു. കൂടാതെ പെരിയാറിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ച്‌ കഴിയുന്ന ഒട്ടേറേ പാവപ്പെട്ട മത്സ്യതൊഴിലാളി കുടുബങ്ങള്‍ പട്ടിണിയിലാകുന്നതിനും ഈ സംഭവം കാരണമാകും.
അധികാരികള്‍ വരാനിരിക്കുന്ന ഈ ദുരന്തത്തെ മുന്നില്‍ കണ്ട്‌ എത്രയും വേഗം പുറപ്പിള്ളിക്കാവ്‌ ബണ്ടിന്‌ പകരം മഞ്ഞുമ്മല്‍, പാതാളം ഷട്ടറുകള്‍ തുറന്ന്‌ ഈ വിഷജലം ഒഴുക്കിക്കളയാന്‍ തയ്യാറാകണമെന്ന്‌ ഉളിയന്നൂര്‍ ബൂത്ത്‌കോണ്‍ഗ്രസ്‌ പ്രസിഡന്‍റ്‌ ഹരീഷ്‌ പല്ലേരിയും കെ.എ.അന്‍വറും ആവശ്യപ്പെട്ടു.
പ്രളയാനന്തരം കിണറുകളിലെ ബാക്‌ടീരിയയുടെ സാന്നിദ്ധ്യത്തിന്‌ പരിഹാരം കാണാതിരുന്ന അധികാരികള്‍ ഇതും ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്നും കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 16 Feb 2019 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW