Tuesday, May 21, 2019 Last Updated 49 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 02.32 AM

നവോത്ഥാനത്തിന്‌ ലിംഗനീതി നടപ്പാക്കാനായില്ല: സാറാ ജോസഫ്‌

കൊച്ചി: സ്‌ത്രീ സമത്വവുമായി ബന്ധപ്പെട്ട്‌ നവോത്ഥാനകാലത്ത്‌ മാറ്റമോ വിമോചനമോ അല്ല ഒത്തുതീര്‍പ്പില്‍ അധിഷ്‌ഠിതമായ പരിഷ്‌കരണം മാത്രമാണുണ്ടായതെന്ന്‌ സാറാ ജോസഫ്‌. സംസ്‌ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന കൃതി വിജ്‌ഞാനോല്‍സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നവോത്ഥാന കാലത്ത്‌ വി.ടി. ഭട്ടതിരിപ്പാട്‌ എഴുതിയ അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്കു നാടകം കൊട്ടിഘോഷിക്കപ്പെടുകയും എന്നാല്‍, അക്കാലത്ത്‌ സ്‌ത്രീകള്‍ നിര്‍മിച്ച്‌ പുറത്തിറക്കിയ തൊഴില്‍ കേന്ദ്രത്തിലേക്ക്‌ എന്ന നാടകം പാര്‍ശ്വവത്‌കരിക്കപ്പെടുകയും ചെയ്‌തു.
ഇപ്പോള്‍ ഭീതി ഒരു അനുഭവമായി നിലനില്‍ക്കുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കുന്ന അനിശ്‌ചിതത്വം ഉണ്ട്‌.
ഇവ ഒരുകാലത്ത്‌ സാഹിത്യത്തില്‍ പ്രതിഫലിക്കും. അത്തരം എഴുത്തുകള്‍ വരുമ്പോള്‍ അത്‌ എഴുതുന്നവര്‍ അക്രമിക്കപ്പെട്ടേക്കാം. എഴുത്തുകാര്‍ ആക്രമിക്കപ്പെടുന്ന കാലത്താണ്‌ ഇപ്പോള്‍ ജീവിക്കുന്നത്‌-സാറാ ജോസഫ്‌ പറഞ്ഞു.

Ads by Google
Advertisement
Saturday 16 Feb 2019 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW