Tuesday, May 21, 2019 Last Updated 55 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 15 Feb 2019 02.11 AM

ബാലാവകാശ സംരക്ഷണ സമിതികള്‍ ജാഗ്രതാ സമിതികളായി പ്രവര്‍ത്തിക്കണം: ഹൈബി ഈഡന്‍

uploads/news/2019/02/288123/e4.jpg

കൊച്ചി: തദ്ദേശ സ്വയംഭരണ ബാലാവകാശ സംരക്ഷണ സമിതികള്‍ ജാഗ്രതാ സമിതികളായി പ്രവര്‍ത്തിക്കണമെന്ന്‌ ഹൈബി ഈഡന്‍ എംഎല്‍എ. തദ്ദേശ സ്വയംഭരണ ബാലാവകാശ സംരക്ഷണ സമിതി അംഗങ്ങള്‍ക്കുള്ള ഏകദിന ശില്‍പശാല കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക്‌ എതിരെ വര്‍ധിച്ച്‌ വരുന്ന അതിക്രമങ്ങള്‍ക്കെതിരേയും ലൈംഗിക ചൂഷങ്ങള്‍ക്കെതിരേയും ജനപങ്കാളിത്തം ഉറപ്പ്‌ വരുത്തണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ച്‌ വരുന്ന സിന്തറ്റിക്ക്‌ ലഹരി വസ്‌തുക്കളുടെ ഉപയോഗത്തിനെതിരേ ബോധവത്‌ക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ. എം.പി. ആന്റണി മുഖ്യപ്രഭാഷണം നടത്തി.
ബാല സംരക്ഷണ സംവിധാനങ്ങളും സേവനങ്ങളും ബാലനീതി നിയമത്തിന്റെ/ഐ.സി.പി.എസ്‌ പദ്ധതിയുടെ പശ്‌ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന കെ.ബി ക്ലാസ്‌ എടുത്തു. ജില്ലാ പ്ലാനിംഗ്‌ ഓഫീസിലെ റിസര്‍ച്ച്‌ ഓഫീസര്‍ കെ. വിദ്യ, സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ. എം.പി. ആന്റണി എന്നിവര്‍ ക്ലാസെടുത്തു.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ എ.ബി. സാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മരട്‌ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.എച്ച്‌ നദീറ, തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വള്ളി രവി, നോര്‍ത്ത്‌ പറവൂര്‍ ക്ഷേമകാര്യ സ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സന്‍ ജലജ രവീന്ദ്രന്‍ ജില്ലയിലെ 12 മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ബാലസംരക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 15 Feb 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW