Wednesday, May 22, 2019 Last Updated 20 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 15 Feb 2019 02.11 AM

നാടന്‍കലകളാണ്‌ സംസ്‌കാരത്തിന്റെ അടിത്തറ: മിസോറാം ഗവര്‍ണര്‍

uploads/news/2019/02/288122/e3.jpg

കൊച്ചി: നാടന്‍ കലാരൂപങ്ങളാണ്‌ ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയെന്ന്‌ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ഭാരതീയ സാംസ്‌കാരിക നൃത്ത കലോത്സവം കൊച്ചി ഭാസ്‌കരീയ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമാണ്‌ ഭാരതത്തിന്റെ സംസ്‌കാരത്തെ നിലനിര്‍ത്തുന്നത്‌. തനത്‌ കലാരൂപങ്ങളെ അടുത്തറിയാന്‍ നൃത്ത കലോത്സവം ഉപകരിക്കും. ഭാരതത്തെ കൂട്ടിയിണക്കുന്ന വൈകാരികതയാണ്‌ കലാരൂപങ്ങള്‍. അതാണ്‌ ഭാരതീയരുടെ ഉള്‍ക്കരുത്തെന്നും അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യരുടെ സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ ഇത്തരം കൂടിച്ചേരലുകള്‍ക്കാവുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ഏകഭാരതം ശ്രേഷ്‌ഠഭാരതം എന്ന്‌ ചിന്ത വളര്‍ത്താനാണ്‌ തപസ്യ നൃത്തകലോത്സവത്തിന്‌ പിന്തുണയുമായെത്തിയതെന്ന്‌ സംസ്‌ഥാന വര്‍ക്കിങ്‌ പ്രസിഡന്റ്‌ പി.ജി. ഹരിദാസ്‌ പറഞ്ഞു. രാഷ്‌ട്രധര്‍മ്മപരിഷത്ത്‌ സഹ അധ്യക്ഷന്‍ അഡ്വ. ടി.എസ്‌. കൃഷ്‌ണന്‍ അദ്ധ്യക്ഷനായി. സൗത്ത്‌ സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രധിനിധി ഉമാശങ്കര്‍ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ആര്‍ഡിപി സെക്രട്ടറി ലക്ഷ്‌മിനാരായണന്‍, സാവാഗതസംഘം അദ്ധ്യക്ഷന്‍ പി.കൃഷ്‌ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Friday 15 Feb 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW