Saturday, May 25, 2019 Last Updated 10 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 15 Feb 2019 02.11 AM

ചങ്ങാതിക്കൂട്ടമത്തെിയത്‌ അശ്വതിക്ക്‌ ആനന്ദനിമിഷങ്ങളായി

uploads/news/2019/02/288120/e1.jpg

നെടുമ്പാശ്ശേരി: കളിയും, ചിരിയും, പാട്ടും, കൈനിറയെ സമ്മാനങ്ങളുമായി ചങ്ങാതിക്കൂട്ടമത്തെിയത്‌ അശ്വതിക്ക്‌ ആനന്ദനിമിഷങ്ങളായി. സമഗ്രശിക്ഷ കേരള അങ്കമാലി ബി.ആര്‍.സി നേതൃത്വത്തില്‍ ചെങ്ങമനാട്‌ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി വിഭാഗം അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥികളാണ്‌ അധ്യാപകരോടും, പി.ടി.എ ഭാരവാഹികളോടുമൊപ്പം സഹപാഠിയുടെ അരികിലേക്ക്‌ ചങ്ങാതിക്കൂട്ടം എന്ന സന്ദേശവുമായി ചെങ്ങമനാട്‌ പനയക്കടവ്‌ മനക്കപ്പറമ്പില്‍ സുനിലിന്റെ ജന്മനാ ശാരീരിക വൈകല്യം അനുഭവിക്കുന്ന മകള്‍ അശ്വതിയെ (12)കാണാനത്തെിയത്‌.
മാസങ്ങളായി അശ്വതിക്ക്‌ ബി.ആര്‍.സി നേതൃത്വത്തില്‍ ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നല്‍കുകയും, ജീവിത ശൈലിയില്‍ മികവ്‌ പുലര്‍ത്തുകയും ചെയ്‌തതോടെയാണ്‌ ചങ്ങാതിക്കൂട്ട സന്ദര്‍ശനം സംഘടിപ്പിച്ചത്‌.
സ്‌നേഹവും, ലാളനയും, സാന്ത്വനവും പകര്‍ന്ന്‌ മാനസികോല്ലാസം പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. 20ഓളം കൂട്ടുകാരാണ്‌ കരുണയുടെയും, വാത്സല്യത്തിന്റെയും സന്ദേശമുയര്‍ത്തുന്ന പ്ലക്കാര്‍ഡുകളുമേന്തി വ്യാഴാഴ്‌ച രാവിലെ അശ്വതിയെ കാണാനത്തെിയത്‌. അശ്വതിയുടെ അച്ചമ്മ ലക്ഷ്‌മിയും, അമ്മ പ്രീതയും സംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന്‌ കൂട്ടുകാരോടൊപ്പം അശ്വതി കളിചിരിയില്‍ മുഴുകി.
കേക്ക്‌ മുറിക്കുകയും, മിഠായി വിതരണവും നടന്നു. അശ്വതിയും, ചങ്ങാതിക്കൂട്ടവും കെകൊട്ടിയും, പാട്ടുപാടിയും, മറ്റും രണ്ട്‌ മണിക്കൂറോളം ആനന്ദനിമിഷങ്ങളാക്കി. ഹെഡ്‌മാസ്‌റ്റര്‍ വി. രമേശ്‌കുമാര്‍ സന്ദേശം നല്‍കി. ബി.ആര്‍.സി പ്രതിനിധികളായ കെ.വൈ.ലിമി, അനു ആന്റണി, ബിന്ദുപോള്‍, പി.ടി.എ പ്രസിഡന്റ്‌ കെ.ജെ. എല്‍ദോസ്‌, എസ്‌.എം.സി ചെയര്‍മാന്‍ ടി.കെ. സുധീര്‍,അധ്യാപകരായ ടി.പി. ആര്യലക്ഷ്‌മി, കെ.എസ്‌. സോണിയ, സരിത നാരായണന്‍, കെ.ജി. ഇന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Friday 15 Feb 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW