Tuesday, May 21, 2019 Last Updated 29 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 15 Feb 2019 02.11 AM

കാര്‍ഷികമേഖലക്ക്‌ 2.5 കോടി

കോലഞ്ചേരി: വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ബഡ്‌ജറ്റില്‍ കാര്‍ഷിക മേഖലക്ക്‌ ഊന്നല്‍. 2.5 കോടി രൂപയാണ്‌ കാര്‍ഷിക മേഖലയുടെ വികസനത്തിനായി വകയിരുത്തിയത്‌. ജലസേചന സൗകര്യം, കൂലിച്ചിലവ്‌, ക്ഷീരകര്‍ഷകര്‍ക്ക്‌ സബ്‌സിഡി, ജലസംരക്ഷണത്തിനായി പൊതുകുളങ്ങളുടെ നവീകരണം എന്നിവയാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പൊതുമരാമത്ത്‌ മേഖലയില്‍ ആറ്‌ ഗ്രാമ പഞ്ചായത്തുകളിലായി റോഡ്‌ കട്ട വിരിക്കല്‍, ടാറിംഗ്‌, തോട്‌ സൈഡ്‌ കെട്ടല്‍, പാലം നിര്‍മ്മാണം, സാംസ്‌കാരിക നിലയം നിര്‍മ്മാണം എന്നിവ ഉള്‍പ്പടെ 1 കോടി രൂപയും വകയിരുത്തി.
ബ്ലോക്ക്‌ പഞ്ചായത്തിന്‌ വേണ്ടി പുതിയ ഓഫീസ്‌ മന്ദിരം നിര്‍മ്മിക്കുന്നതിന്‌ 1.5 കോടി രൂപയും നീക്കിവച്ചു. ബ്ലോക്ക്‌ പഞ്ചായത്തിന്‌ വിട്ടുകിട്ടിയ സ്‌ഥാപനങ്ങളുടെ അറ്റകുറ്റപണികള്‍ക്കും പരിചരണത്തിനുമായി 45 ലക്ഷം, യുവകലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ്‌, ഭിന്നശേഷി കുട്ടികള്‍ക്കുള്ള പരിശീലനത്തിനായി ബി.ആര്‍.സി പരിശീലന കേന്ദ്രം, കുടിവെള്ള പദ്ധകള്‍ എന്നിവക്കും തുക വകയിരുത്തി. കൂടാതെ ക്യാന്‍സര്‍ വിമുക്‌ത കേരളം പദ്ധതിക്കായും തുക നീക്കിവെച്ചു.
പട്ടികജാതി വിഭാഗത്തിനായി സേവന മേഖലയില്‍ 1.27 കോടിയും പട്ടികജാതി വിഭാഗത്തിന്റെ പൊതുമരാമത്ത്‌ മേഖലക്കായി 16 ലക്ഷവും, പട്ടിക വര്‍ഗ വിഭാഗത്തിനായി 5.5 ലക്ഷവും വകയിരുത്തി. ആകെ 218861800 രൂപ വരവും, 218347000 രൂപ ചെലവും, 514800 രൂപ നീക്കിയിരിപ്പുമുള്ള ബഡ്‌ജറ്റാണ്‌ വൈസ്‌ പ്രസിഡന്റ്‌ ബിനീഷ്‌ പുല്യാട്ടേല്‍ അവതരിപ്പിച്ചത്‌.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗൗരി വേലായുധന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ.കെ. രാജു, പി.കെ. വേലായുധന്‍, കെ.സി. പൗലോസ്‌, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.കെ. അയ്യപ്പന്‍കുട്ടി, ജോര്‍ജ്‌ ഇടപ്പരത്തി, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ലതാ സോമന്‍, എന്‍.എന്‍. രാജന്‍, ബീന കുര്യാക്കോസ്‌, കെ.കെ. രമേശ്‌, ഷൈജ അനില്‍, കെ.പി. വിനോദ്‌കുമാര്‍, അനിബെന്‍ കുന്നത്ത്‌, ടി.ഡി. ബിനു, അമ്പിളി ഷിബു, ഗീത സുകുമാരന്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം പ്രഫ. എന്‍.പി. വര്‍ഗീസ്‌, ബി.ഡി.ഒ ഷൈമോന്‍ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 15 Feb 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW