Monday, May 27, 2019 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 15 Feb 2019 02.11 AM

ഞവര നെല്‍കൃഷിക്ക്‌ നൂറുമേനി വിളവ്‌

രാമമംഗലം: കര്‍ഷക സംഘം കൈലോലി യൂണിറ്റിന്റെ നേതൃത്വത്തില്‍ കുളങ്ങാട്ട്‌ പാടശേഖരത്തില്‍ നടത്തിയ ഞവര നെല്‍കൃഷിക്ക്‌ നൂറുമേനി വിളവ്‌. ഔഷധ ഗുണങ്ങളുള്ള ഈ ഇനം നെല്‍കൃഷി പഴയകാലങ്ങളില്‍ നാട്ടില്‍ സുലഭമായിരുന്നു. അന്യം നിന്നുപോയ ഓഷധ നെല്ലിന്റെ വിത്ത്‌ തേടിപ്പിടിച്ചാണ്‌ കര്‍ഷകര്‍ ഒരേക്കറോളം സ്‌ഥലത്ത്‌ കൃഷിയിറക്കിയത്‌. ഭൂപ്രദേശ സൂചിക പദവി ലഭിച്ച കേരളത്തിലെ അപൂര്‍വം കാര്‍ഷിക ഉല്‍പന്നങ്ങളില്‍ ഒന്നാണ്‌ ഞവര.
നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഞവരയ്‌ക്ക് വിശിഷ്‌ട സ്‌ഥാനമാണ്‌. പഞ്ചകര്‍മ ചികിത്സയില്‍ ഏറെ പ്രാധാന്യമുണ്ടിതിന്‌. സാധാരണ നെല്ലിനേക്കാള്‍ വിലയും കൂടുതലാണ്‌. പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുമിത്ത്‌ സുരേന്ദ്രന്‍ കൊയ്‌ത്തുത്സവം ഉദ്‌ഘാടനം ചെയ്‌തു. എന്‍.ജി. ഗോപാലകൃഷ്‌ണന്‍, അഗ്രികള്‍ച്ചര്‍ അസിസ്‌റ്റന്റ്‌ ദീപ, ഏലിയാസ്‌ മാത്യു, ഇ.എച്ച്‌. രാജു, കെ.എം. ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Friday 15 Feb 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW