Monday, July 29, 2019 Last Updated 19 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 15 Feb 2019 02.11 AM

കല്ലൂര്‍ക്കാടും ചാറ്റുപാറയിലും തോട്ടങ്ങള്‍ക്ക്‌ തീപിടിച്ചു

വാഴക്കുളം: വേനലെത്തിയതോടെ ഉള്‍നാടന്‍ പ്രദേശങ്ങള്‍ തീപിടുത്ത ഭീഷണിയില്‍. ഇന്നലെ രാവിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ചാറ്റുപാറയില്‍ പൈനാപ്പിള്‍ തോട്ടത്തില്‍ തീപിടിച്ചതിനു പിന്നാലെ വൈകുന്നേരം നാലരയോടെ കല്ലൂര്‍ക്കാട്‌ മില്ലുംപടിയിലെ റബര്‍ തോട്ടത്തിലും അഗ്നി പടര്‍ന്നു. രണ്ടിടങ്ങളിലും കല്ലൂര്‍ക്കാട്‌ ഫയര്‍ഫോഴ്‌സ് എത്തിയാണ്‌ തീയണച്ചത്‌.
ചാറ്റുപാറയില്‍ കുരിശുമുടി റോഡില്‍ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം റോഡ്‌ പരിസരം വെട്ടിത്തെളിക്കുന്നവര്‍ ഭക്ഷണം പാകം ചെയ്യാനായി അടുപ്പു കൂട്ടിയിരുന്നു. ഇതില്‍ നിന്ന്‌ തീപ്പൊരി പറന്ന്‌ ചേര്‍ന്നുള്ള കൈതച്ചക്ക തോട്ടത്തില്‍ തീ പടരുകയായിരുന്നെന്ന്‌ കരുതുന്നു. കനത്ത വെയിലില്‍ ഇതു ശ്രദ്ധയില്‍ പെടാന്‍ വൈകി. തുടര്‍ന്ന്‌ തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ നിരവധി തൊഴിലാളികള്‍ക്ക്‌ പൊള്ളലേറ്റു. ഒരേക്കറിലേറെ തോട്ടം കത്തിനശിച്ചു.
കല്ലൂര്‍ക്കാട്‌ മില്ലുംപടിയില്‍ അഗ്നിബാധയുണ്ടായത്‌ അശ്രദ്ധമായി ഉപേക്ഷിച്ച സിഗരറ്റ്‌ കുറ്റിയില്‍ നിന്നാണെന്ന്‌ സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇവിടെ റബര്‍ തോട്ടത്തിലേക്ക്‌ തീ പടര്‍ന്നെങ്കിലും ഉടനടി ഫയര്‍ഫോഴ്‌സ് സ്‌ഥലത്തെത്തിയതിനാല്‍ വലിയ നാശനഷ്‌ടം ഉണ്ടായില്ല.

Ads by Google
Advertisement
Friday 15 Feb 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW