Saturday, August 17, 2019 Last Updated 50 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 15 Feb 2019 02.11 AM

ഈറ്റ വെട്ടിന്‌ നിയന്ത്രണം;തൊഴിലാളികള്‍ പട്ടിണിയില്‍

കുട്ടമ്പുഴ: പൂയംകുട്ടി കാടുകളില്‍ ഈറ്റ സമൃദ്ധമായിട്ടും തൊഴിലാളികള്‍ പട്ടിണിയില്‍. ബന്ധപ്പെട്ടവരുടെ അനാസ്‌ഥ തുടരുമ്പോള്‍ ഈറ്റവെട്ടു നിര്‍ത്തിയിട്ട്‌ മാസങ്ങള്‍ കഴിയുന്നു.
ഹിന്ദുസ്‌ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ ഫാക്‌ടറിക്ക്‌ ഈറ്റ നല്‍കി വരുന്നത്‌ പൂയംകുട്ടിയില്‍ നിന്നാണ്‌. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഈ മേഖലയിലെ ഈറ്റവെട്ട്‌ നിര്‍ത്തിയിരിക്കുകയാണ്‌.
നൂറു കണക്കിനു വരുന്ന പേപ്പര്‍ ഈറ്റവെട്ട്‌, കയറ്റിറക്ക്‌ തൊഴിലാളി കുടുംബങ്ങള്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. മലയാറ്റൂര്‍ ഫോറസ്‌റ്റ് ഡിവിഷന്റെ കീഴില്‍ വരുന്ന പൂയംകുട്ടി പ്രദേശത്ത്‌ ഈറ്റ വെട്ടുന്നതില്‍ നിലവില്‍ തടസങ്ങളില്ലന്നിരിക്കെ വെട്ടു നിര്‍ത്തിയതില്‍ തൊഴിലാളികളുടെ ശക്‌തമായ പ്രതിഷേധമുണ്ട്‌. ഈറ്റവെട്ടി നീക്കാത്തതില്‍ പുതിയവയുണ്ടാകാനുള്ള അവസരവും നഷ്‌ടമാകുന്നു.
എന്നാല്‍ ഈറ്റവെട്ട്‌ പുന:രാരംഭിക്കാന്‍ നടപടിയെടുക്കുമെന്ന്‌ ബന്ധപ്പെട്ട മന്ത്രി നിയമസഭയില്‍ പറഞ്ഞത്‌ തൊഴിലാളികളില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്‌.

Ads by Google
Advertisement
Friday 15 Feb 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW