Monday, August 19, 2019 Last Updated 17 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 14 Feb 2019 02.17 AM

സമൂഹമാധ്യമങ്ങളിലെ പ്രചാരണം; സീറോ മലബാര്‍ സഭ നിയമനടപടിക്ക്‌

കൊച്ചി: സിറോ മലബാര്‍ സഭ സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നു. അപകീര്‍ത്തികരമായ കുറിപ്പുകള്‍ പിന്‍വലിച്ച്‌ മാപ്പുപറയണമെന്നും മേലില്‍ സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രതികരണങ്ങള്‍ പാടില്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്‌ കര്‍ദിനാളിനെതിരേ നിലപാടെടുക്കുകയും ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്കെതിരേ കന്യാസ്‌ത്രീകള്‍ നടത്തിയ സമരത്തിനു പിന്തുണ നല്‍കുകയും ചെയ്‌ത എറണാകുളം-അങ്കമാലി അതിരൂപത സുതാര്യസമിതി(എ.എം.ടി) സംഘടനയുടെ കണ്‍വീനര്‍മാരായ റിജു കാഞ്ഞൂക്കാരന്‍, ഷൈജു ആന്റണി എന്നിവര്‍ക്കാണ്‌ സിറോ മലബാര്‍ സഭാ സിനഡിന്റെ പേരില്‍ വക്കീല്‍ നോട്ടിസ്‌ ലഭിച്ചത്‌. ഇരുവരുടേയും ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റുകള്‍ സിറോ മലബാര്‍ സഭയുടെയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉള്‍പ്പെടെയുള്ള മെത്രാന്മാരുടെയും പ്രതിച്‌ഛായയെ ബാധിച്ചെന്നാണ്‌ ആരോപണം. ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരമാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. നിബന്ധനകള്‍ പാലിക്കാന്‍ തയാറാകാത്ത പക്ഷം സിവില്‍, ക്രിമിനല്‍ മാനനഷ്‌ടക്കേസുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പുണ്ട്‌. വ്യക്‌തികള്‍ക്കെതിരേ സിറോ മലബാര്‍ സഭാ സിനഡ്‌ മാനനഷ്‌ടക്കേസിനൊരുങ്ങുന്നത്‌ അപൂര്‍വമാണ്‌. വക്കീല്‍ നോട്ടീസിനെ ഭയമില്ലെന്ന്‌ എ.എം.ടി ഭാരവാഹികള്‍ പ്രതികരിച്ചു. സഭയെ പൊതുസമൂഹത്തിനു മുന്നില്‍ നാണം കെടുത്തിയ ബിഷപ്പുമാര്‍ക്കെതിരേ വിശ്വാസികളാണ്‌ മാനനഷ്‌ടക്കേസ്‌ നല്‍കേണ്ടതെന്ന്‌ എ.എം.ടി. ഭാരവാഹികള്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 14 Feb 2019 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW