കോഴഞ്ചേരി: കാലവര്‍ഷം മൂലമാണ് നാല്‍പ്പത്തി ഏഴുകളില്‍ പ്രളയം ഉണ്ടായതെങ്കില്‍ ഇപ്പോള്‍ നടന്നത് അശ്രദ്ധ മൂലമാണെന്ന് ഡോ .ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. 124-ാ മത് മാരാമണ്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലവര്‍ഷക്കാലത്ത് സ്വീകരിക്കേണ്ട യാതൊരു മുന്‍ കരുതലും സ്വീകരിക്കാതെ ഡാമുകള്‍ തുറന്ന് വിടുകയായിരുന്നു. വളരെ പെട്ടന്ന് ജലനിരപ്പ് എട്ടടി വരെ ഉയര്‍ന്നു. ഇതോടെ കേരളം വെള്ളത്തിനടിയിലായി. പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണമായി. എന്നാല്‍ ജാതി മത വര്‍ണ വ്യത്യാസമില്ലാതെ കേരളീയര്‍ ഒരുമിച്ചപ്പോള്‍ മഹാപ്രളയവും നേരിടാനായി.
ഇവിടെ മലയാളിയുടെ ഒത്തൊരുമ കണ്ടെങ്കിലും ഇത് ഒരു മാസത്തിലധികം നീണ്ടുനിന്നില്ല. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് കൂടി വരുന്നതോടെ നേതാക്കള്‍ ഇക്കാര്യം വിട്ട മട്ടാണ്. പ്രളയ കാലത്തെ മാനവികതയുടെ കരുത്ത് വിഭാഗീയതയിലേക്ക് മാറാന്‍ അധിക കാലം വേണ്ടി വന്നില്ല. രാഷ്ട്രീയ ധ്രുവീകരണം പെട്ടെന്നാണ് ഉണ്ടായതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് രാത്രി യോഗങ്ങള്‍ ഒഴിവാക്കി സായാഹ്നഹ്ന സമ്മേളനം ക്രമീകരിച്ചത്. സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.