Monday, February 11, 2019 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.41 AM

കടല്‍ മത്സ്യങ്ങള്‍ കിട്ടാനില്ല മത്തി, അയല വിലയേറി

uploads/news/2019/02/287170/1.jpg

കോട്ടയം: കായല്‍ മത്സ്യങ്ങളുടെ ലഭ്യത കൂടിയപ്പോള്‍, കിട്ടാനില്ലാതെ കടല്‍ മത്സ്യങ്ങള്‍. ഇതോടെ, മത്തി ഉള്‍പ്പെടെയുള്ള ചെറുമീനുകള്‍ക്കു വന്‍വില. മത്തി, അയല, കിളി ഉള്‍പ്പെടെയുള്ള മീനുകള്‍ക്കു വിലയേറിയതോടെ ലാഭം വലിയ മീനുകള്‍ വാങ്ങുകയാണെന്ന്‌ ഉപയോക്‌താക്കള്‍ പറയുന്നു. ഇനിയും വിലയേറാനാണു സാധ്യതയെന്നും സ്‌ഥിരമായി കടപ്പുറത്തു നിന്നു മീന്‍ വാങ്ങുന്ന വ്യാപാരികള്‍ പറയുന്നു.
ഒരു മാസം മുമ്പ്‌ കിലോഗ്രാമിന്‌ 60 രൂപയ്‌ക്കു ലഭ്യമായിരുന്ന ചെറിയ അയലയുടെ വില 200 രൂപ വരെയെത്തി. വലിപ്പമേറിയ അയലയുടെ വില 220 രൂപ വരെയായി. ചെറിയ മത്തിയുടെ വില 120 രൂപയായപ്പോള്‍, വലിയ മത്തിയുടെ വില 180 --200 രൂപയിലെത്തി. ഇത്രയും ഉയര്‍ന്ന വില നല്‍കിയാലും പല ദിവസങ്ങളിലും മത്തി ലഭ്യമല്ല. നീണ്ടകര, മുനമ്പം ഹാര്‍ബറുകളില്‍ ചെറിയ ബോട്ടുകളില്‍ മത്സ്യ ബന്ധനത്തിനു പോകുന്നവര്‍ക്കു മത്തി പല ദിവസങ്ങളിലും ലഭിക്കുന്നില്ല. ജില്ലയില്‍ പല കടകളിലും പത്തു കിലോ പോലും മത്തി വില്‍പ്പനയ്‌ക്കെത്തിക്കാറില്ല.
ചെറിയ കിളിയുടെ വില 140 രൂപയും വലിയ കിളിയ്‌ക്കു 180 രൂപയുമാണു വില. നത്തോലി വിലയും 150 രൂപയ്‌ക്കു മുകളില്‍ ഉയര്‍ന്നു. തിരിയാന്‍, കണ്ണി അയല തുടങ്ങിയ പേരില്‍ അറിയപ്പെടുന്ന മീനിനു മാത്രമാണു നേരിയ വിലക്കുറവ്‌. കിലോയ്‌ക്കു 100 രൂപയ്‌ക്കു ഈ മീന്‍ ലഭിക്കും. ചെറിയ വറ്റ, പൂത്താലി തുടങ്ങിയ മീനുകളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്‌. അതേസമയം, വലിയ മീനുകളുടെ വിലയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. വലിയ മീനുകളുടെ വിഭാഗത്തില്‍ സാധാരക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന തളയ്‌ക്കു 320 രൂപയും കേരയ്‌ക്കു 260 - 280 രൂപയുമാണു വിലയെന്നു വ്യാപാരികള്‍ പറയുന്നു. വറ്റ, മോത, കാളാഞ്ചി തുടങ്ങിയ മീനുകളുടെ വില ഇപ്പോഴും 350 രൂപയ്‌ക്കു മുകളിലാണ്‌. ഇത്തരം മീനുകളുടെ വിലയില്‍ കാര്യമായ വര്‍ധയുണ്ടായിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു.
മത്സ്യ ലഭ്യത കുറഞ്ഞതോടെ കുറഞ്ഞ വിലയ്‌ക്കു വാങ്ങി വന്‍ ഫ്രീസറുകളില്‍ മാസങ്ങള്‍ക്കു മുമ്പേ സംഭരിച്ചു വച്ചിരുന്ന മീന്‍ വിറ്റു ലാഭം കൊയ്യുന്നവരും രംഗപ്രവേശം ചെയ്‌തിട്ടുണ്ട്‌. ചെറിയ കടകള്‍ വഴിയാണ്‌ ഇവര്‍ പഴകിയ മീന്‍ വിറ്റഴിക്കുന്നത്‌. മീന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ഇല്ലാതായതും ഇത്തരക്കാര്‍ക്കു ഗുണകരമായിട്ടുണ്ട്‌.

Ads by Google
Advertisement
Monday 11 Feb 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW