Monday, February 11, 2019 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.40 AM

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യാന്‍ഷിപ്പ്‌ ഫൈനല്‍ വീണ്ടും ജാര്‍ഖണ്ഡ്‌

uploads/news/2019/02/287163/2.jpg

കൊല്ലം: ഒന്‍പതാമതു ദേശീയ ജൂനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡ്‌ കിരീടം നേടി.
നിലവിലെ ചാമ്പ്യന്മാരായ ജാര്‍ഖണ്ഡ്‌ ഹരിയാനയെ 2-1 നാണു പരാജയപ്പെടുത്തിയത്‌.
ആദ്യാവസാനം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ജാര്‍ഖണ്ഡിനു വേണ്ടി ക്യാപ്‌റ്റന്‍ രേഷ്‌മ സോറങ്‌, പ്രിയ ദുങ്‌ദുങ്‌ എന്നിവര്‍ വിജയഗോളുകള്‍ നേടിയപ്പോള്‍ റണ്ണറപ്പായ ഹരിയാനയ്‌ക്കു വേണ്ടി ചേതന ആശ്വാസ ഗോള്‍ നേടി.
ആദ്യ പകുതി അവസാനിക്കുന്നതു വരെ ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിക്കുകയായിരുന്നു.
എന്നാല്‍ മുപ്പത്തി ഒന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ജാര്‍ഖണ്ഡ്‌ ആദ്യ ഗോള്‍ നേടി.
പിന്നീട്‌ മുപ്പത്തി ഒന്‍പതാം മിനിറ്റില്‍ ജാര്‍ഖണ്ഡ്‌ രണ്ടാമത്തെ ഗോള്‍ നേടി മത്സരം വരുതിയിലാക്കി. നാല്‍പത്തി നാലാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഹരിയാന ഗോള്‍ മടക്കിയെങ്കിലും മത്സരത്തിന്റെ അവസാന മിനിറ്റില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ഹരിയാനയ്‌ക്ക് കഴിഞ്ഞില്ല.
രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ മിസോറം ഉത്തര്‍പ്രദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്‌ തോല്‍പിച്ചു.
മിസോറാമിനു വേണ്ടി ലാല്‍റിന്‍ഫെലി, ലലോംപുലി എന്നിവര്‍ ഗോളുകള്‍ നേടി. 14, 19 മിനിറ്റുകളിലാണ്‌ മിസോറാം ഗോളുകള്‍ നേടിയത്‌.

Ads by Google
Advertisement
Monday 11 Feb 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW