കോതമംഗലം: കെ.എസ്.ആര്.ടി.സി. കോതമംഗലം ഡിപ്പോയില്‍ നിന്നും മുടങ്ങിയ സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയില്‍ അറിയിച്ചു.
എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതു മൂലം കണ്ടക്ടര്‍മാരുടെ കുറവുകൊണ്ട് കോതമംഗലം ഡിപ്പോയില്‍ നിന്നും വിവിധ സര്‍വീസുകള്‍ മുടങ്ങിപ്പോയിട്ടുണ്ടെന്നും ഇതുമൂലം ആദിവാസി ഗ്രാമീണ മേഖലയിലടക്കം യാത്രക്കാര്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ആന്റണി ജോണ്‍ എം.എല്‍.എ. ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.