Wednesday, April 24, 2019 Last Updated 24 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.36 AM

വേനല്‍ക്കാലത്തിനു മുമ്പേ ജലാശയങ്ങള്‍ വറ്റുന്നു

uploads/news/2019/02/287134/1.jpg

ആലപ്പുഴ/കുട്ടനാട്‌: കുംഭം പിറക്കുംമുമ്പേ നാട്‌ വരള്‍ച്ചയുടെ പിടിയിലേക്ക്‌. ജലാശയങ്ങളില്‍ ജലനിരപ്പ്‌ ക്രമാതീതമായി കുറയുന്നു. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ്‌ തീര്‍ത്തും താണു. ഇതോടെ കിണറുകളും വറ്റുകയാണ്‌. ഇടത്തോടുകള്‍ പൂര്‍ണമായി വറ്റിത്തുടങ്ങി. കൃഷിഭൂമിയേക്കാള്‍ താഴ്‌ന്നനിലയില്‍ നദികളിലെ ജലനിരപ്പെത്തിയതോടെ വെള്ളം പാടശേഖരങ്ങളിലേക്ക്‌ പമ്പ്‌ ചെയ്യേണ്ടി വരുന്നുണ്ട്‌.
പാടത്തെ തൂമ്പുകള്‍ തുറന്നാലും വെള്ളം പാടത്തേക്ക്‌ കയറ്റാനാകാത്ത അവസ്‌ഥയാണ്‌. ഇക്കണക്കിന്‌ പോയാല്‍ കൊയ്‌ത്തുകാലം അടുക്കുമ്പോള്‍ നെല്ലുകള്‍ കരിഞ്ഞുണങ്ങാന്‍ സാധ്യത കൂടുതലാണെന്ന്‌ കര്‍ഷകര്‍ പറയുന്നു.
ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ അനുഭവപ്പെടുന്നതുപോലെ പകല്‍ സമയങ്ങളില്‍ 36 ഡിഗ്രിയാണ്‌ കുട്ടനാട്ടിലെ ഇപ്പോഴത്തെ താപനില. ജില്ലയിലെ കരിനിലങ്ങളില്‍ വിളവിറക്കിയ കര്‍ഷകരാണ്‌ കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്‌. ഇവിടങ്ങളില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക്‌ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്‌. ജലാശയങ്ങളിലെ വെള്ളം താഴുന്നതിന്‌ പിന്നാലെ നദികളിലേയും തോടുകളിലേയും പോളയുടെ ശല്യവും കര്‍ഷകരെ കടുത്തദുരിതത്തിലാക്കുന്നു. ശരിയായരീതിയില്‍ ബണ്ടുകെട്ടി ബലപ്പെടുത്താതിനാല്‍ തിട്ടയിടിഞ്ഞ്‌ തോടുകളുടെ ആഴം കുറഞ്ഞു.
മണല്‍വാരല്‍ മൂലം പുഴയുടെ ആഴം കൂടി. തോടുകളില്‍ വെള്ളംകയറാതായി. പലയിടത്തും തൊഴിലുറപ്പുതൊഴിലാളികള്‍ വാച്ചാലുകളുടെ ആഴം കൂട്ടുന്ന ജോലികള്‍ ചെയ്യുന്നുണ്ട്‌. കുട്ടനാട്ടില്‍ ഇടത്തോടുകള്‍ വറ്റിത്തുടങ്ങിയതോടെ പ്രാഥമികാവശ്യങ്ങള്‍ക്ക്‌ പോലും വെള്ളം വിലയ്‌ക്ക്‌ വാങ്ങേണ്ട സ്‌ഥിതിയാണ്‌. ജലഅഥോറിറ്റിയുടെ കുടിവെള്ള വിതരണം ഇല്ലാത്ത സ്‌ഥലങ്ങളില്‍ പ്രതിസന്ധി രൂക്ഷമായി.

Ads by Google
Advertisement
Monday 11 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW