Sunday, April 21, 2019 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 10 Feb 2019 01.49 AM

ലാവ്‌!ലിന്‍ സി.ബി.ഐക്ക്‌ വിടാന്‍ പ്രമുഖ നേതാവ്‌ സമ്മര്‍ദ്ദം ചെലുത്തി: മുല്ലപ്പള്ളി വീരേന്ദ്ര കുമാറിനെ ഉന്നമിട്ട്‌ ആരോപണം

uploads/news/2019/02/286996/c5.jpg

കോഴിക്കോട്‌: താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ലാവ്‌!ലിന്‍ സി.ബി.ഐക്ക്‌ വിടാന്‍ പ്രമുഖ നേതാവ്‌ സമ്മര്‍ദ്ദം ചെലുത്തിയതായി കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജനാമഹായാത്രയുടെ ഭാഗമായി കോഴിക്കോട്ടു വാര്‍ത്താ സമ്മേളനത്തിലാണ്‌ അദ്ദേഹം എം.പി വീരേന്ദ്രകുമാറിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആരോപണം ഉന്നയിച്ചത്‌.
വീരേന്ദ്ര കുമാറിന്റെ പേരു പറയാതെയായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. കോഴിക്കോട്‌, വടകര മണ്ഡലങ്ങളില്‍ എല്‍.ജെ.ഡിയെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കി യു.ഡി.എഫിന്റെ വിജയം ഉറപ്പു വരുത്തുകയാണ്‌ മുല്ലപ്പള്ളി ലക്ഷ്യമിടുന്നത്‌.
കേരളത്തിലെ സി.പി.എം-ബി.ജെ.പി ബന്ധത്തെ കുറിച്ച്‌ പറയുന്നത്‌ തെളിവുകളുടെ അടിസ്‌ഥാനത്തിലാണെന്നും അല്‍ഫോണ്‍സ്‌ കണ്ണന്താനമാണ്‌ സി.പി.എമ്മിനെയും ബി.ജെ.പിയെയും ബന്ധിപ്പിച്ച്‌ നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത്‌ വിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ സംസ്‌ഥാനം ചര്‍ച്ച ചെയ്ുയമെന്നും സമ്മര്‍ദ്ദം ചെലുത്തിയ കക്ഷിയുടെ താല്‍പര്യം പുറത്ത്‌ വരുമെന്നും ഡി.സി.സി പ്രസിഡന്റ്‌ ടി.സിദ്ദീഖും പറഞ്ഞു.
എന്നാല്‍ പാര്‍ട്ടിയെ കരിവാരി തേയ്‌ക്കാനാണ്‌ മുല്ലപ്പള്ളി ശ്രമിക്കുന്നതെന്ന്‌ എം.വി ശ്രേയാംസ്‌ കുമാര്‍ പ്രതികരിച്ചു.സി.പി.എമ്മിനെയും എല്‍.ജെ.ഡിയെയും ഒരു പോലെ പ്രതിസന്ധിയിലാക്കുകയാണ്‌ മുല്ലപ്പള്ളിയുടെ ലക്ഷ്യം. എന്നാല്‍ ആരോപണം അടിസ്‌ഥാനരഹിതമാണെന്നും ശ്രേയാംസ്‌ കുമാര്‍ വ്യക്‌തമാക്കി. മുല്ലപ്പള്ളി ആരോപണത്തില്‍ ഉറച്ചുനല്‍ക്കുന്നുണ്ടെങ്കില്‍ തെളിവ്‌ ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 10 Feb 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW