Saturday, February 09, 2019 Last Updated 45 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 01.30 AM

വിവാഹമോചനത്തിനൊരുങ്ങി കനകദുര്‍ഗയുടെ ഭര്‍ത്താവ്‌ മക്കളെ തിരിച്ചുകിട്ടാന്‍ കനകദുര്‍ഗ വീണ്ടും കോടതിയിലേക്ക്‌

uploads/news/2019/02/286846/m1.jpg

മലപ്പുറം:ശബരിമല കയറി തിരിച്ചെത്തിയ കനകദുര്‍ഗയുമായുള്ള വിവാഹ ബന്ധംവേര്‍പ്പെടുത്താനൊരുങ്ങി ഭര്‍ത്താവ്‌ കൃഷ്‌ണനുണ്ണി, വിവാഹബന്ധംവേര്‍പ്പെടുത്തുന്നതിനുള്ള ഹര്‍ജി ഫയല്‍ചെയ്യാന്‍ അഭിഭാഷകനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ വിവാദ വിഷയമായതിനാല്‍ നിയമപരമായുള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്ത്‌ ഹരജി നീട്ടുകൊണ്ടുപോകാന്‍ അഭിഭാഷകന്റെ നിയമോപദേശം. പെരിന്തല്‍മണ്ണയിലും, മഞ്ചേരിയിലുമുള്ള രണ്ട്‌ അഭിഭാഷകരുമായാണ്‌ കൃഷ്‌ണനുണ്ണി ഇക്കാര്യം ചര്‍ച്ച ചെയ്‌തത്‌. എന്നാല്‍ ശബരിമല കയറിയന്റെ പേരില്‍ വിവാഹമോചന ഹര്‍ജി നല്‍കിയാല്‍ അത്‌ തിരിച്ചടിയാകുമെന്ന ഉപദേശമാണു അഭിഭാഷകര്‍ നല്‍കിയത്‌. ബന്ധുക്കള്‍ക്കിടയിലും, നാട്ടുകാര്‍ക്കിടയിലും തങ്ങളെ നാണംകെടുത്തിയ കനകദുര്‍ഗ കഴിഞ്ഞ ദിവസം കോടതി ഉത്തരവും വാങ്ങി വീട്ടില്‍ തിരിച്ചെത്തിയതും തിരിച്ചടിയായാണ്‌ കൃഷ്‌ണനുണ്ണിയും കുടുംബവും കാണുന്നത്‌. ഇത്തരത്തില്‍ നാണംകെടുത്തിയവര്‍ക്കൊപ്പം ഇനി ഒരുമിച്ചുജീവിക്കാന്‍ കഴിയില്ലെന്നതിനാലാണ്‌ കൃഷ്‌ണനുണ്ണിയും മക്കളും അമ്മയും വാടക വീട്ടിലേക്ക്‌ താമസം മാറ്റിയത്‌.
എന്നാല്‍ കനക ദുര്‍ഗയെ വീട്ടിലെത്തിയതോട്‌ കൂടി വീടിന്‌ ചുറ്റം വന്‍പോലീസ്‌ സന്നാഹംതന്നെയുണ്ടെന്നും ഇത്‌ കുടുംബത്തിന്റെ സൈ്വര്യവിവാഹരത്തിന്‌ തടസമാണെന്നും ചൂണ്ടിക്കാട്ടി മറ്റൊരു ഹരജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും നീക്കമുണ്ട്‌. മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസില്‍ ഓവര്‍സിയര്‍കൂടിയാണ്‌ കൃഷ്‌ണനുണ്ണി. നാലു വനിതാപോലീസുകാര്‍ ഉള്‍പ്പെടെ ദിവസവും 10മുതല്‍ 17വരെ പോലീസുകാരാണ്‌ കനകദുര്‍ഗക്ക്‌ കാവലായുള്ളത്‌. കഴിഞ്ഞ ദിവസംകനകദുര്‍ഗക്ക്‌ ഭീഷണികൂടി ഉയര്‍ന്ന സാഹചര്യത്തില്‍പോലീസ്‌ സംരക്ഷണം തുടരാനാണ്‌ തീരുമാനം. കനകദുര്‍ഗജോലിക്കുപോകുമ്പോള്‍ രണ്ടുപോലീസുകാര്‍ വീട്ടില്‍തന്നെ നില്‍ക്കുമെങ്കിലും മറ്റുള്ളവര്‍ ജോലിസ്‌ഥലത്തും സംരക്ഷണത്തിനെത്തും.
എന്നാല്‍ കോടതി ഉത്തരവ്‌ പ്രകാരം തനിക്ക്‌ വീട്ടില്‍കയറാനായെങ്കിലും ഭര്‍ത്താവിനും, മക്കള്‍ക്കുംകൂടെ താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മറ്റൊരു ഹര്‍ജികൂടി കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്‌ കനകദുര്‍ഗ. മക്കളെ കൂടെ താമസിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മലപ്പുറം ജില്ലാ ചൈല്‍ഡ്‌വെല്‍ഫെയര്‍കമ്മിറ്റിക്കു പരാതി നല്‍കിയിട്ടുണ്ട്‌. ഇതില്‍ നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത ദിവസംതന്നെ കോടതിയെ സമീപിക്കുമെന്ന്‌ കനകദുര്‍ഗ 'മംഗള'ത്തോട്‌ പറഞ്ഞു. നിലവില്‍ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ കനകദുര്‍ഗ തനിച്ചാണ്‌ താമസം. 2018ഡിസംബര്‍22ന്‌ ശേഷം കഴിഞ്ഞ ജനുവരി 15ന്‌ വെറും അഞ്ച്‌ മിനുട്ട്‌ മാത്രമാണ്‌ താന്‍ തന്റെ മക്കളെ കണ്ടത്‌. അവരെ കാണാത്തത്‌ ഏറെ മാനസിക പ്രയാസമുണ്ടാക്കുന്നുണ്ട്‌. ഭര്‍ത്താവിന്‌ കൂടെ വരാന്‍താല്‍പര്യമില്ലെങ്കില്‍ മക്കളെ എന്റെ കൂടെ താമസിപ്പിക്കാന്‍ അനുവദിക്കണമെന്നും കനകദുര്‍ഗ പറയുന്നു. ആറാംക്ലാസില്‍ പഠിക്കുന്ന 12വയസ്സുകാരായ രണ്ട്‌ ഇരട്ടസഹോദരങ്ങളാണ്‌ കനകദുര്‍ഗയുടെ മക്കള്‍. പെരിന്തല്‍മണ്ണ സപ്ലൈക്കോ ഓഫീസിലെ അസി.സെയില്‍സ്‌മാനായ കനകദുര്‍ഗ കഴിഞ്ഞ ഏഴിനാണ്‌ തിരിച്ച്‌ ജോലിയില്‍ പ്രവേശിച്ചത്‌. 2013ലെ പി.എസ്‌.സിയിലൂടെയാണ്‌ കനകദുര്‍ഗക്ക്‌ ജോലിലഭിച്ചത്‌. തുടര്‍ന്ന്‌ 2016 ജൂണ്‍26നാണ്‌ ജോലിയില്‍ പ്രവേശിച്ചത്‌. പ്രബേഷന്‍ പീരിയഡില്‍ ആയിരുന്ന ജോലിയുടെ ജോയിന്റ്‌ലെറ്റര്‍ കഴിഞ്ഞ 29നാണ്‌ ലഭിച്ചത്‌. തന്റെ ജോലി അടക്കമുള്ള കാര്യങ്ങളില്‍ വിവിധ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ്‌ വാര്‍ത്തകള്‍ നല്‍കിയതെന്നും കനകദുര്‍ഗ പരാതിപ്പെട്ടു.

വി.പി.നിസാര്‍

Ads by Google
Advertisement
Saturday 09 Feb 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW