Saturday, February 09, 2019 Last Updated 19 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 01.29 AM

ലിംക ബുക്കില്‍ കയറിയ നെഞ്ചുറപ്പ്‌ നെല്‍ക്കൃഷിയിലും ചെടിച്ചട്ടിയിലെ നെല്‍ക്കൃഷിയില്‍ നൂറുമേനിയുമായി ഷെല്‍ഫി

uploads/news/2019/02/286844/k3.jpg

മേലുകാവ്‌: ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ ഉടമ മേലുകാവ്‌ സ്വദേശി ഷെല്‍ഫിയുടെ നെഞ്ചുറപ്പ്‌ രാജ്യം അംഗീകരിച്ചതാണ്‌. 16 മിനുട്ടില്‍ 678 തവണ ബൈക്കുകള്‍ നെഞ്ചിലൂടെ കയറ്റിയിറക്കിയ ഷെല്‍ഫി അതുകൊണ്ടുതന്നെ സുപരിചിതനാണ്‌. ആ മനക്കരുത്തുമായി കൃഷിയിലും പരീക്ഷണത്തിലാണ്‌ ഇദ്ദേഹം. വീട്ടുമറ്റത്ത്‌് ചെടിച്ചട്ടിയിലും നെല്ലുവിളഞ്ഞ്‌ നില്‍ക്കുന്നത്‌ ഷെല്‍ഫിയുടെ പരീക്ഷണത്തിന്റെയും മനക്കരുത്തിന്റേയും ദൃഷ്‌ടാന്തം.
വ്യത്യസ്‌ത നിറങ്ങളും വാസനയുമുള്ള മനോഹരപുഷ്‌പങ്ങളാണ്‌ സാധാരണയായി വീടിന്‌ അലങ്കാരവും ആകര്‍ഷകവുമാകുന്നതെങ്കില്‍ മേലുകാവ്‌ വടക്കേമുളഞ്ഞനാല്‍ ഷെല്‍ഫിയുടെ വീട്ടിലെത്തുന്നവരെ വരവേല്‍ക്കുന്നത്‌ മുറ്റത്ത്‌ നിരത്തി വച്ചിരിക്കുന്ന ചെടിച്ചട്ടികളില്‍ വിളഞ്ഞ്‌ നില്‍ക്കുന്ന നെല്‍ക്കതിരുകളാണ്‌. പാരമ്പരാഗത കര്‍ഷക കുടുംബാംഗമായ ഷെല്‍ഫി നേരത്തെ മുതല്‍ കരനെല്‍കൃഷി നടത്താറുണ്ടെങ്കിലും ആദ്യമായാണ്‌ ചെടിച്ചട്ടിയിലെ കൃഷി.
പരീക്ഷക്ഷണാര്‍ത്ഥം 100 ചെടിച്ചട്ടികളിലാണിപ്പോള്‍ കൃഷി. ഉമ ഇനത്തില്‍പെട്ട നെല്ലാണ്‌ കൃഷി ചെയ്‌തിരിക്കന്നത്‌ ആറ്‌ വിത്തുകളാ ണ്‌ ഒരോ ചട്ടിയിലും വിതച്ചത്‌. .
മണ്ണ്‌ മണല്‍, ചാണകപൊടി, മണ്ണിര കമ്പോസ്‌റ്റ്‌, അറക്ക പൊടി കലര്‍ന്ന കോഴി വളം എന്നിവക്ക്‌ പുറമെ മണ്ണിലെ അണ്ഡാംശം മാറുന്നതിനായി സോളോമൈറ്റുമാണ്‌ ചെടിച്ചട്ടിയില്‍ ഉപയോഗിച്ചിരിക്കുന്നത്‌. പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വിളവ്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ ഇദ്ദേഹം പറയുന്നത്‌. നെല്‍കൃഷിക്ക്‌ പുറമെ വിപുലമായ പച്ചക്കറി കൃഷിയും ഷെല്‍ഫിക്കുണ്ട്‌.16 സെന്റോളം സ്‌ഥലത്താണ്‌ പച്ചക്കറി കൃഷി. മല്ലി, പുതിന, കാബേജ്‌ ,കോളിഫ്‌ളവര്‍, തക്കാളി, ചീര, ബജി മുളക്‌ , പാവല്‍, ചോളം, ഇഞ്ചി, ചൈനീസ്‌ ഓറഞ്ച്‌ എന്ന്‌ വേണ്ട എല്ലാം ഷെല്‍ഫിയുടെ കൃഷിയിടത്തിലുണ്ട്‌ കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം കൂടുബ ചിലവുകള്‍ക്ക്‌ തികയുന്നുണ്ടെന്നാണ്‌ ഈ നെഞ്ചുറപ്പുള്ളവരെ ഭാഷ്യം.കൃഷിയെ വിനോദവും ആരോഗ്യ വര്‍ധനോപാധിയുമായി കാണുന്ന ഷെല്‍ഫിക്ക്‌ ഭാര്യ സിജി മക്കളായ ആബിസ,്‌ സേതന്‍സ്‌ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്‌.

Ads by Google
Advertisement
Saturday 09 Feb 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW