Wednesday, April 24, 2019 Last Updated 18 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 01.29 AM

കോപ്പിയടിക്കുന്നത്‌ ചോദ്യം ചെയ്‌ത അധ്യാപകന്റെ കൈ വിദ്യാര്‍ഥി തല്ലിയൊടിച്ചു

uploads/news/2019/02/286835/k1.jpg

കാസര്‍ഗോഡ്‌: കോപ്പിയടിക്കുന്നത്‌ ചോദ്യം ചെയ്‌ത ഹയര്‍ സെക്കണ്ടറി ക്‌ളാസിലെ അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി അടിച്ചൊടിച്ചു. ചെമ്മനാട്‌ ജമാ അത്ത്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്‌ ടു അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരി സ്വദേശി ബോബി ജോര്‍ജിനെ ആണ്‌ വിദ്യാര്‍ഥി ആക്രമിച്ചത്‌. കൈ കൊണ്ടും ഡസ്‌കിന്റെ കാല്‌ കൊണ്ടും അടിയേറ്റു അധ്യാപകന്‌ ഗുരുതരമായ പരിക്കേറ്റു. കാസര്‍ഗോഡ്‌ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ അധ്യാപകന്റെ കൈക്ക്‌ പ്ലാസ്‌റ്റര്‍ ഇട്ടിട്ടുണ്ട്‌. ഇന്നലെ ഉച്ചക്ക്‌ ശേഷമാണ്‌ സംഭവം. പരീക്ഷക്കിടയില്‍ കോപ്പി അടിക്കുന്നത്‌ കണ്ടു അല്‌പം മാറി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ക്ഷുഭിതനായ വിദ്യാര്‍ത്ഥി അധ്യാപകനെ ആക്രമിക്കാന്‍ മുതിരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ പി ടി എ കമ്മറ്റിയും അധ്യാപകരും നേരിട്ട്‌ എത്തി ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. നാട്ടുകാരും കര്‍ശന നടപടി എടുക്കണമെന്ന്‌ പൊലീസ്‌ സേ്‌റ്റഷനില്‍ എത്തി ആവശ്യപ്പെട്ടു. ടൗണ്‍ പൊലീസ്‌ വിദ്യാര്‍ത്ഥിയുടെ പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

Ads by Google
Advertisement
Saturday 09 Feb 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW