Friday, June 14, 2019 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 01.28 AM

ശ്രവണസഹായിയുമായി മന്ത്രി കെ.കെ.ശൈലജ നിയയെ തേടിയെത്തി നിയ കേട്ടു, ചിരിച്ചു ശ്രവണസഹായിയുമായി മന്ത്രിയെത്തി

uploads/news/2019/02/286834/k2.jpg

കണ്ണൂര്‍: ശ്രവണസഹായി നഷ്‌ടമായത്‌ മൂലം കേള്‍വിക്ക്‌ ബുദ്ധിമുട്ടനുഭവിക്കുന്ന നിയയുടെ വീട്ടില്‍ മന്ത്രി കെ.കെ ശൈലജ എത്തി. നഷ്‌ടപ്പെട്ട ശ്രവണ സഹായിക്കു പകരം താത്‌കാലികമായി ഉപയോഗിക്കാവുന്ന മറ്റൊന്ന്‌ മന്ത്രി നിയയ്‌ക്ക് നല്‍കി. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയയുടെ നാല്‌ മാസം മുന്‍പ്‌ ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ്‌ നഷ്‌ടമായത്‌.
ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു. തുടര്‍ന്ന്‌ മന്ത്രി സഹായം വാഗ്‌ദാനം ചെയ്ുയകയായിരുന്നു. വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക്‌ അനുയോജ്യമായ ശ്രവണ സഹായി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇതോടെ നിയയ്‌ക്ക് വീണ്ടും അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങാം. എട്ട്‌ ലക്ഷത്തോളം ചെലവ്‌ വരുന്ന കോക്ലിയര്‍ ഇംപ്ലാന്റ്‌ സര്‍ജറി സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായാണ്‌ നിയയ്‌ക്ക് ലഭിച്ചത്‌. എന്നാല്‍ സഹായി നഷ്‌ടപ്പെട്ടതോടെ മാതാപിതാക്കള്‍ വിഷമത്തിലാവുകയായിരുന്നു.
മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ട്‌ നിയയുടെ വീട്ടിലെത്തുമെന്ന്‌ മന്ത്രി അറിയിക്കുകയായിരുന്നു. താത്‌കാലിക ഉപകരണമാണ്‌ കുഞ്ഞിനായി നല്‍കിയിരിക്കുന്നത്‌. പിന്നീട്‌ കൂടുതല്‍ പരിശോധനകള്‍ക്ക്‌ ശേഷം നേരത്തേതിന്‌ സമാനമായ സ്‌ഥിരം സംവിധാനം നല്‍കുമെന്ന്‌ മന്ത്രി ഉറപ്പ്‌ നല്‍കി. അരമണിക്കൂര്‍ കുഞ്ഞിനൊപ്പം ചെലവഴിച്ചാണ്‌ മന്ത്രി തിരിച്ച്‌ പോയത്‌.സമാനമായ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവര്‍ക്കുള്ള സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ ഫണ്ട്‌ വകയിരുത്തുമെന്നും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു.
നഷ്‌ടപ്പെട്ട ശ്രവണ സഹായിക്ക്‌ നാല്‌ ലക്ഷത്തിലധികം വില വരുന്നതിനാല്‍ എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ച്‌ നില്‍ക്കുകയായിരുന്നു നിയയുടെ കുടുംബം.കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വീട്ടുകാരെ വിളിച്ച്‌ സമാധാനിപ്പിക്കുകയും സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിരുന്നു.

Ads by Google
Advertisement
Saturday 09 Feb 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW