ആലപ്പുഴ:മഞ്ഞകന്നതോടെ പകല്‍ച്ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു.
ജില്ലയില്‍ ഇന്നു മുതല്‍ പകല്‍ കൂടിയ താപനില 36 ഡിഗ്രിയിലെത്തുമെന്ന് പ്രവചനം. ഇന്നു മുതല്‍ തിങ്കളാഴ്ചവരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നാണ് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ പ്രവചനം.
നാളെ മൂന്നു മില്ലിമീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ കുറഞ്ഞതാപനില ഈയാഴ്ച 23 - 24 ഡിഗ്രിയായിരിക്കും. 12ന് -35, 13ന് -34 എന്നിങ്ങനെയായിരിക്കും കൂടിയതാപനില. കൃഷിക്കാര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷമായുള്ള പ്രവണത ഇത്തവണയും തുടരുന്നതായാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഈ നില തുടര്‍ന്നാല്‍ മാര്‍ച്ചില്‍ കടുത്ത ചൂട് അനുഭവപ്പെടും. മാര്‍ച്ച് മധ്യത്തോടെ ഇടവിട്ട് വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ കൊടും വരള്‍ച്ചയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. കുട്ടനാട്ടില്‍ ഉള്‍പ്പെടെ ജില്ലയുടെ പല മേഖലകളിലും ജലക്ഷാമവും രൂക്ഷമായി. ഈ സീസണിലെ ശരാശരി പകല്‍ച്ചൂട് 34 ഡിഗ്രിയാണ്. വര്‍ഷംതോറും 0.01 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. കഴിഞ്ഞ മാസം രാത്രിയില്‍ ശക്തമായ മഞ്ഞുണ്ടായിരുന്നു.
ഈ അവസ്ഥയ്ക്ക് ആഴ്ചകള്‍ക്കകം മാറ്റം വന്നു. അടുത്ത മാസം രാത്രി ചൂടും വര്‍ധിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇടമഴ ലഭിച്ചെങ്കിലും അത് ചൂട് കുറയ്ക്കാന്‍ ഉതകില്ല. പകല്‍ച്ചൂട് 37 ഡിഗ്രി സെല്‍ഷ്യസിനുമുകളില്‍ കടന്നാല്‍ കടുത്ത അസ്വസ്ഥത അനുഭവപ്പെടും. ശരീരം വിയര്ക്കാതാവുന്നതോടെ കടുത്ത അസ്വസ്ഥതയുമുണ്ടാകാം.