Friday, February 08, 2019 Last Updated 29 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 12.42 AM

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്‌ സെമിഫൈനല്‍ ഒന്‍പതിന്‌

uploads/news/2019/02/286522/1.jpg

കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്‌ എ ഡിവിഷന്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ഒന്‍പതിന്‌ നടക്കും. ജാര്‍ഖണ്ഡ്‌ ഉത്തര്‍പ്രദേശിനെയും ഹരിയാന മിസോറാമിനെയും സെമിഫൈനലില്‍ നേരിടും.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡ്‌ ചണ്ഡിഗഡിനെ 5-4നു പരാജയപ്പെടുത്തി. അല്‍ബേല ടോപ്പോ ജാര്‍ഖണ്ഡിന്‌ വേണ്ടി രണ്ടു ഗോളുകള്‍ നേടി. കഴിഞ്ഞ മത്സരങ്ങളേക്കാള്‍ മികച്ച കളി പുറത്തെടുത്ത ചണ്ഡീഗഢ്‌ ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നെവങ്കിലും ജാര്‍ഖണ്ഡ്‌ ശക്‌തമായ തിരിച്ചുവരവു നടത്തുകയായിരുന്നു. ചണ്ഡീഗഡിന്‌ വേണ്ടി കവിത രണ്ടു ഗോളുകള്‍ നേടി.
രണ്ടാമത്തെ മത്സരത്തില്‍ മഹാരാഷ്ര്‌ടക്കെതിരെ ഉത്തര്‍പ്രദേശ്‌ ഏകപക്ഷീയമായ ജയം നേടി സെമിഫൈനലില്‍ പ്രവേശിച്ചു. അനുരാധ പാല്‍ ,അര്‍ച്ചന ഭരദ്വാജ്‌,സപ്‌ന ദേവി എന്നിവര്‍ ഗോളുകള്‍ നേടി.ആദ്യാവസാനം ആവേശം നിറഞ്ഞ മറ്റൊരു മത്സരത്തില്‍ ഹരിയാന മധ്യപ്രദേശിനെ 2-1 നു തോല്‍പ്പിച്ചു.കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റാത്തത്‌ മധ്യപ്രദേശിന്‌ വിനയായി.ആക്രമണ ശൈലി പുറത്തെടുത്ത ഹരിയാന ടീമിലെ രണ്ടു പേര്‍ പച്ചകാര്‍ഡ്‌ കണ്ടു. കളിക്കാരുടെ എണ്ണം പത്തായി ചുരുങ്ങിയപ്പോഴും പ്രതിരോധത്തിലെ മികവ്‌ മത്സരം ഹരിയാനക്ക്‌ അനുകൂലമാക്കി. ക്യാപ്‌റ്റന്‍ അമര്‍ദീപ്‌ കൗര്‍ അനു എന്നിവര്‍ ഹരിയാനക്ക്‌ വേണ്ടി ഗോള്‍ നേടിയപ്പോള്‍ സാധന സെന്‍ഗര്‍ മധ്യപ്രദേശിന്‌ വേണ്ടി ആശ്വാസ ഗോള്‍ നേടി. ഉച്ചകഴിഞ്ഞ്‌ നടന്ന മത്സരത്തില്‍ മിസോറാം ഒഡീഷയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ തകര്‍ത്തു.
പാസിംഗുകളുടെ കൃത്യതയും ശക്‌തമായ പ്രതിരോധവും മിസോറാമിന്‌ കാര്യങ്ങള്‍ എളുപ്പമാക്കി. ലാല്‍റിന്‍ഫെലി,ലാല്‍നിപുലി, മറീന ലല്‍റാംഖക്കി എന്നിവര്‍ മിസോറാമിനു വേണ്ടി ഗോള്‍ വല ചലിപ്പിച്ചു.

Ads by Google
Advertisement
Friday 08 Feb 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW