Thursday, February 07, 2019 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 01.18 AM

ആലുവ-പെരുമ്പാവൂര്‍ബസ്‌ റൂട്ടില്‍ സ്‌ത്രീകളെ കേന്ദ്രീകരിച്ചും പോക്കറ്റടി ശല്യം ഏറുന്നു

uploads/news/2019/02/286317/1.jpg

പെരുമ്പാവൂര്‍: തിരക്കേറിയ ആലുവ-പെരുമ്പാവൂര്‍-കോതമംഗലം ദേശസല്‍കൃത ബസ്‌ റൂട്ടില്‍ സ്‌ത്രീകളെ കേന്ദ്രീകരിച്ച്‌ പോക്കറ്റടി ശല്യം ഏറുന്നു. അടുത്ത ദിവസങ്ങളിലായി നാലു സ്‌ത്രീകളുടെ ബ്യാഗില്‍ നിന്നും പണവും പേഴ്‌സും പോക്കറ്റടിക്കാര്‍ അടിച്ചുമാറ്റിയതിനെ തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കി. ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ എം.എച്ച്‌ കവലയില്‍ നിന്നും ബസ്സില്‍ കയറിയ സര്‍ക്കാര്‍ ജീവനക്കാരിയുടെ 2600 രൂപയും അന്നേ ദിവസം മറ്റൊരു സ്‌ത്രീയുടെ പണവും ബസ്സ്‌ യാത്രക്കിടയില്‍ മോഷണം പോയിരുിന്നു. കഴിഞ്ഞ തിങ്കളാഴ്‌ച പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിന്നും ബസ്സില്‍ കയറിയ സ്‌ത്രീയുടെ 7600 രൂപ നഷ്‌ടപ്പെട്ടു. പെരുമ്പാവൂര്‍ മേഖലയില്‍ ഇതേ റൂട്ടില്‍ ഇതര സംസ്‌ഥാനക്കാരെ കേന്ദ്രീകരിച്ച്‌ സ്‌ഥിരം പോക്കറ്റടിക്കാരുടെ ശല്യമണ്ട്‌ പ്രതികളെക്കുറിച്ച്‌ പോലിസുകാര്‍ക്ക്‌ അറിയാമെങ്കിലും ഇവരെ പിടികൂടി പ്രതികള്‍ പുറത്തിറങ്ങിയാലും ഇതേ തൊഴിലാണ്‌ ഇവര്‍ സ്വീകരിക്കുന്നതെന്നാ്‌ പറയുന്ന്‌ത്. ഈ റൂട്ടില്‍ സ്‌ത്രീകളും ബാഗുകളില്‍ നിന്നും പണം കവരാന്‍ ഇറങ്ങുന്നത്‌ വര്‍ദ്ധിച്ചുവരുന്നതിനാല്‍ പോലീസ്‌ ജാഗ്രത പാലിക്കണമെന്ന്‌ ജനങ്ങള്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 07 Feb 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW