കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെട്ട ബന്ധു നിയമന വിവാദത്തില്‍ വെള്ളിയാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു ലോകായുക്ത ആവശ്യപ്പെട്ടത് ആശ്വാസകരമായ നടപടിയാണെന്ന് ഹര്‍ജിക്കാരനായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
ഈ വെള്ളിയാഴ്ച തന്നെ സ്പെഷ്യല്‍ അറ്റോര്‍ണി ലോകായുക്തയില്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ലോകായുക്തയുടെ അവസാന സിറ്റിംഗ് ആണ് വെള്ളിയാഴ്ച നടക്കുന്നത്. അത് കൊണ്ടു തന്നെ വെള്ളിയാഴ്ച കേസില്‍ കൃത്യമായൊരു നിലപാട് ലോകായുക്ത സ്വീകരിച്ചേക്കുമെന്നാണു കരുതുന്നത്.
ഹര്‍ജിയില്‍ ലോകായുക്ത സര്‍ക്കാരിന്റെ വിശദീകരണം ചോദിച്ചെങ്കിലും കേസ് പഠിക്കാന്‍ ഒരാഴ്ച സമയം വേണമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാന്‍ ലോകായുക്ത തയ്ായറാകാത്തതു മന്ത്രി ജലീലിനു തിരിച്ചടിയാണ്.