Tuesday, July 02, 2019 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 01.51 AM

ശബരിമല യുവതീ പ്രവേശം

uploads/news/2019/02/286066/p1.jpg

പാലക്കാട്‌: പോലീസ്‌ ഉദ്യോഗസ്‌ഥര്‍ നേരെ നിന്നാലെ മുന്നോട്ടുപോകാന്‍ കഴിയുവെന്നു റിട്ട. ജസ്‌റ്റിസ്‌ കെമാല്‍ പാഷ. ആരുടെയും ഭാഗമല്ലാതെ നീതി നടത്തണം. പോലീസ്‌ രാഷ്‌ട്രീയക്കാരുടെയോ സര്‍ക്കാരിന്റെയോ സേവകരല്ലെന്നും ജനങ്ങളുടെ സേവകരാണെന്നും തിരിച്ചറിയണം. 'ഭരണഘടന-പൗരാവകാശം-പോലീസ്‌' എന്ന വിഷയത്തില്‍ കേരള പോലീസ്‌ ഓഫീസേഴ്‌സ് അസോസിയേഷനും കേരള പോലീസ്‌ അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ ഒരവകാശം തീര്‍പ്പാക്കുക മാത്രമാണു കോടതി ചെയ്‌തത്‌. അതിനപ്പുറം വായിച്ചതു സര്‍ക്കാരാണ്‌. സര്‍ക്കാരിന്റെ പ്രത്യേക ആശയങ്ങള്‍ നടപ്പിലാക്കേണ്ടത്‌ പോലീസ്‌ വഴിയല്ല. എന്നിട്ടും അവിടെ വനിതാ പോലീസുകാരെ നിയോഗിക്കാന്‍ 50 വയസ്‌ കഴിയണമെന്നു പറഞ്ഞതു കോടതിയലക്ഷ്യമാണ്‌. ശബരിമല വിഷയത്തില്‍ പോലീസിന്റെ കൃത്യനിര്‍വഹണത്തെ വിമര്‍ശിച്ച കോടതി, പോലീസ്‌ ചെയ്‌ത തെറ്റെന്താണെന്ന്‌ പരാമര്‍ശിച്ചില്ല.
പോലീസിനെ റോഡിലിട്ട്‌ അടിക്കുന്നവര്‍ക്ക്‌ അതിന്റെ വേദന പിന്നീട്‌ മനസിലാക്കികൊടുക്കണം. അതില്‍ മറ്റു കാഴ്‌ചപ്പാടുകള്‍ നോക്കരുത്‌. റോഡില്‍ വണ്ടി തടഞ്ഞു നിര്‍ത്തുന്നതു പോലും പൗരസ്വാതന്ത്ര്യം തടയുകയാണ്‌. പോലീസായാല്‍ ചീത്തവിളിക്കാന്‍ ലൈസന്‍സ്‌ കിട്ടിയെന്നാണ്‌ പലരും കരുതുന്നത്‌. ആളുകളോട്‌ മര്യാദയോടെ പെരുമാറണം. വ്യക്‌തിവൈരാഗ്യം ഉണ്ടാക്കുന്നതിനു പകരം നിയമപരമായ നടപടി മാത്രമാണ്‌ കൈകൊള്ളേണ്ടത്‌. ക്രിമിനല്‍ നിയമസംഹിത പൊളിച്ചെഴുതണം. നടപ്പിലാക്കാനാവാത്ത ഉത്തരവുകള്‍ പറയരുത്‌. ഹര്‍ത്താല്‍ നിരോധിച്ചതുകൊണ്ട്‌ കാര്യമില്ല.
പകരം ഹര്‍ത്താല്‍ ദിനത്തിലെ നഷ്‌ടപരിഹാരത്തിന്‌ കേസു നല്‍കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.ഒ.എ പ്രസിഡന്റ്‌ എം. നൂര്‍മുഹമ്മദ്‌ അധ്യക്ഷനായി. പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ സി.കെ. ശിവാനന്ദന്‍, ഗവ. പ്ലീഡര്‍ വിനോദ്‌ കെ.കയനാട്ട്‌, കെ.പി.ഒ.എ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു, കെ.പി.എ ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍, ഡിവൈ.എസ്‌.പി: കെ.എല്‍. രാധാകൃഷ്‌ണന്‍, സി.ഐ: ആര്‍. മനോജ്‌കുമാര്‍, കെ.പി.ഒ.എ സെക്രട്ടറി കെ.ടി. രാമദാസ്‌, എം. ശിവകുമാര്‍, വി. ജയന്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 06 Feb 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW