Saturday, May 25, 2019 Last Updated 20 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jan 2019 01.01 AM

കണ്ടങ്കാളിയില്‍ ജൈവനീതി സത്യഗ്രഹം

uploads/news/2019/01/282799/1.jpg

പയ്യന്നൂര്‍: കണ്ടങ്കാളിയില്‍ നെല്‍വയല്‍ നികത്തി എണ്ണ സംഭരണശാല സ്‌ഥപിക്കുന്നതിനെതിരെ ജൈവനീതി സത്യാഗ്രഹം നടത്തി. 85 ഏക്കര്‍ തണ്ണീര്‍ത്തടം നികത്തി കവ്വായി കായലിനോടു ചേര്‍ന്ന്‌ കൂറ്റന്‍ എണ്ണ സംഭരണ ശാല സ്‌ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്‌ ജനകീയ സമരം.പയ്യന്നൂര്‍ പഴയ ബസ്‌റ്റാന്റ്‌ ടൗണ്‍ സ്‌ക്വയറില്‍ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി വി പി അപ്പുക്കുട്ടന്‍ ഉദ്‌ഘാടനം ചെയ്‌തു. ജനകീയ സമരസമിതി ചെയര്‍മാന്‍ ടി.പി. പദ്‌മനാഭന്‍ അധ്യക്ഷത വഹിച്ചു.അതിരപ്പിള്ളി സമര നേതാവ്‌ എസ്‌.പി.രവി പ്രഭാഷണം നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ്‌ പി.പി.ദാമോദരന്‍ , പൗരാവകാശ പ്രവര്‍ത്തകന്‍ കെ.രാമചന്ദ്രന്‍ , ഡോ.ഇ.ഉണ്ണികൃഷ്‌ണന്‍, വിനോദ്‌ കുമാര്‍ രാമന്തളി, ദേവദാസ്‌ തളാപ്പ്‌, വിനോദ്‌ പയ്യട, അപ്പുക്കുട്ടന്‍ കാരയില്‍ , അത്തായി ബാലന്‍, പദ്‌മിനി കണ്ടങ്കാളി, കെ.പി.രാജേന്ദ്രകുമാര്‍, വി.മണിരാജ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫെബ്രുവരി മുതല്‍ അനിശ്‌ചിതകാല സമരത്തിനൊരുങ്ങുകയാണ്‌ സമരസമിതി.

Ads by Google
Advertisement
Thursday 24 Jan 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW