Saturday, May 25, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jan 2019 01.01 AM

അഞ്ചരക്കണ്ടി-കണ്ണൂര്‍ വിമാനത്താവളം റോഡ്‌: വളവുകളും വീതി കുറഞ്ഞ പാലവും അപകടഭീഷണി ഉയര്‍ത്തുന്നു

uploads/news/2019/01/282798/3.jpg

മട്ടന്നൂര്‍: വളവുകളും വീതി കുറഞ്ഞ പാലവും അഞ്ചരക്കണ്ടി-കണ്ണൂര്‍ വിമാനത്താവളം റോഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നു. വിമാനത്താവളം മെയിന്‍ കവാടം മുതല്‍ കീഴല്ലൂര്‍ അഞ്ചരക്കണ്ടി വരെയാണ്‌ അപകടം പതിയിരിക്കുന്നത്‌.
എതിരെ വരുന്ന വാഹനങ്ങള്‍ തൊട്ടടുത്ത്‌ എത്തിയാല്‍ പോലും കാണാനാവാത്ത വിധം 8 വളവുകളാണു 4 കിലോമീറ്ററിനുള്ളില്‍ മാത്രമുള്ളത്‌. ഇതില്‍ കീഴല്ലൂര്‍ ജലസംഭരണി, കീഴല്ലൂര്‍ പാലം, വെണ്‍മണല്‍, മൈലാടി എന്നിവിടങ്ങളിലെ വളവുകള്‍ ഏറെ ഭീതി ഉണ്ടാക്കുന്നതാണ്‌. കീഴല്ലൂരിലെ വീതി കുറഞ്ഞ പാലം ഗതാഗത തടസ്സത്തിനും കാരണമാകുന്നു. പാലത്തിനു സമീപത്തെ താഴ്‌ച ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്ത വിധമാണ്‌. പാലത്തിന്റെ 2 ഭാഗങ്ങളിലും വളവുള്ള സ്‌ഥലങ്ങളിലും റോഡിനു വീതി വളരെ കുറവാണ്‌. ഇതിനും പുറമെ അഞ്ചരക്കണ്ടി ടൗണിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന തട്ടാരി പാലം പുതുക്കി നിര്‍മ്മിക്കാത്തത്‌ കാരണം ഇവിടെ എത്തുന്ന വാഹനങ്ങള്‍ കടന്ന്‌ പോക്കണമെങ്കില്‍ ഏറെ പ്രയാസം നേരിടുകയാണ്‌. പാലം പുതുക്കി പണിയുന്നതിനുള്ള നീക്കം പൊതുമരാമത്ത്‌ വകുപ്പ്‌ ആരംഭിച്ചുവെങ്കിലും ചില സങ്കേതിക കാരണം നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. വിമാനത്താവളം തുറന്നത്തോടെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്‌. ഇത്‌ കൊണ്ട്‌ പല ജില്ലകളിലും നിന്നും എത്തിചേരുന്നവര്‍ക്ക്‌ റോഡിന്റെ തല്‍സ്‌ഥിതി അറിയാത്തത്‌ കാരണം ഭാഗ്യം കൊണ്ട്‌ മാത്രമാണ്‌ അപകടത്തില്‍ നിന്ന്‌ രക്ഷപ്പെടുന്നത്‌.

Ads by Google
Advertisement
Thursday 24 Jan 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW