Wednesday, July 17, 2019 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 12.18 AM

വിനോദ്‌ കെ.എസിന്‌ കൈരളി നോവല്‍ അവാര്‍ഡ്‌

uploads/news/2019/01/282218/k2.jpg

കണ്ണൂര്‍: കൈരളി ബുക്‌സിന്റെ ഇന്റര്‍നാഷണല്‍ കള്‍ചറല്‍ ഫെസ്‌റ്റിവെലിനോട്‌ അനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയ വിവിധ രചനാ മത്സരങ്ങളില്‍ നോവല്‍ വിഭാഗത്തില്‍ അധ്യാപകനും എഴുത്തുകാരനുമായ വിനോദ്‌ കെ.എസിന്റെ 'ആത്മക്കുരുതിയുടെ വേനല്‍' എന്ന നോവന്‍ പുരസ്‌കാരത്തിനര്‍ഹമായി. വടക്കേ മലബാറിലെ ഏറ്റവും വലിയ സംസ്‌കോരികോത്സവമായി ഇന്റര്‍നാഷണല്‍ കള്‍ചറല്‍ ഫെസ്‌റ്റിവല്‍ 24 മുതല്‍ കണ്ണൂരില്‍ നടക്കും. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ ഒട്ടേറെ എഴുത്തുകാരെയും കലാകാരന്മാരെയും മധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ്‌ ആറു ദിവസം നീണ്ടുനില്‍ക്കുന്ന മേള ഒരുക്കിയിരിക്കുന്നത്‌.
എം. മുകുന്ദന്‍, തസ്ലീമ നസ്രീന്‍, ലക്ഷ്‌മണ്‍ ഗെയ്‌ക് വാദ്‌, യുവന്‍ ചന്ദ്രശേഖര്‍, അടൂര്‍ ഗോപാലകൃഷ്‌ണന്‍, ജയമോഹന്‍, ഗോപിനാഥ്‌ മുതുകാട്‌തുടങ്ങി ഇരുന്നൂറില്‍പരം അതിഥികളാണ്‌ മേളയ്‌ക്കെത്തുന്നത്‌. കണ്ണൂരിന്റെ ചരിത്രത്തില്‍ നാളിതുവരെ ഇല്ലാത്ത വിധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, പൊതുജനങ്ങള്‍ക്കും അതിഥികളുമായി സംവദിക്കാനും ചര്‍ച്ച ചെയ്ായനും സാധിക്കുന്ന വിധത്തിലാണ്‌ സെഷനുകളും കലാപരിപാടികളും ഒരുക്കിയിരിക്കുന്നത്‌.
വാര്‍ത്താ സമ്മേളനത്തില്‍ എഴുത്തുകാരന്‍ ടി.പത്മാനാഭന്‍, നോവലിസ്‌റ്റ് സി.വി.ബാലകൃഷ്‌ണന്‍, ബാലകൃഷ്‌ണന്‍ കൊയ്യാല്‍, ജിഗീഷ്‌ നാരായണന്‍ ,ഫെസ്‌റ്റിവല്‍ കണ്‍വീനര്‍ ഒ.അശോക്‌ കുമാര്‍, കോര്‍ഡിനേറ്റര്‍ ജിത്തു കോളയാട്‌ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട്‌ സ്വദേശിയാണ്‌ വിനോദ്‌. ഭാര്യ: ജയലക്ഷ്‌മി.എസ്‌. മക്കള്‍: മാളവിക. കാര്‍ത്തിക.

Ads by Google
Advertisement
Tuesday 22 Jan 2019 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW